ഇവിടം സ്വര്‍ഗമാണ്-ഈ മണ്ണിന്റെ കഥമണ്ണിനെ സ്‌നേഹിച്ച ഒരുപറ്റം മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ് 'ഇവിടം സ്വര്‍ഗമാണ്.' ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മാത്യൂസ് എന്ന കര്‍ഷകനായി ലാല്‍ വേഷമിടുന്നു. ലക്ഷ്മി റായ്, പ്രിയങ്ക, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് നായികമാര്‍. ചിത്രത്തില്‍ തിലകന്‍, മോഹന്‍ലാലിന്റെ അച്ഛനായി വേഷമിടുന്നു. നീണ്ട ഇടവേളയ്ക്കുശേഷമാണ് ഈ ടീം ഒന്നിക്കുന്നത്. ശ്രീനിവാസനും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുകുമാരി, കവിയൂര്‍ പൊന്നമ്മ, ലാലു അലക്‌സ്, കുഞ്ചന്‍,നെടുമ്പ്രം ഗോപി, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, മണിയന്‍പിള്ള രാജു, വിജയന്‍ കാരന്തൂര്‍, ഇടവേള ബാബു, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

ഏറെ കാലികപ്രസക്തിയുള്ള പ്രമേയത്തെയാണ് ഈ ചിത്രത്തിലൂടെ റോഷന്‍-ജെയിംസ് ടീം വെള്ളിത്തിരയില്‍ എത്തിക്കുന്നത്. പതിവു ചിത്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായ ഒരു പ്രമേയമാണ് ആശിര്‍വാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂര്‍ ഒരുക്കുന്ന 'ഇവിടം സ്വര്‍ഗമാണ്' അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം-ദിവാകര്‍, ഗാനങ്ങള്‍-കൈതപ്രം, സംഗീതം- മോഹന്‍ സിതാര. മാക്‌സ് ലാബ് എന്റര്‍ടെയിന്‍മെന്റ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

(c)http://frames.mathrubhumi.com/story.php?id=60809

posted under |
Newer Post Older Post Home

Google+ Followers

Followers


Recent Comments