കമ്പനി 2: മോഹന്‍ലാല്‍ - രാമു വീണ്ടും

ബോളിവുഡ് അധോലോക സിനിമകളിലെ ഇതിഹാസം ‘കമ്പനി’യുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലും യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിച്ചേക്കുമെന്ന് സൂചന. ഇത്തവണ പൂര്‍ണമായും ഒരു ‘പൊലീസ് സ്റ്റോറി’യാണ് രാമു പറയാന്‍ ഉദ്ദേശിക്കുന്നത്.

കമ്പനിയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ശ്രീനിവാസന്‍ ഐ പി എസ് ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് അറിയുന്നത്. രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ തിരക്കഥാ രചനയിലാണ്. എന്‍‌കൌണ്ടര്‍

രാം ഗോപാല്‍ വര്‍മ ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ തിരക്കഥാ രചനയിലാണ്. എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റുകളുടെ ജീവിതമാണ് കമ്പനി - 2ല്‍ രാമു പകര്‍ത്തുന്നത്. പ്രദീപ് ശര്‍മ, ദയാ നായക് തുടങ്ങിയ ഏറ്റുമുട്ടല്‍ വിദഗ്ധരുടെ ജീവിതമാണ് തിരക്കഥയ്ക്കുള്ള അസംസ്കൃത വസ്തുവായി രാമു കണ്ടെത്തിരിയിരിക്കുന്നത്.

മുമ്പുതന്നെ രാം ഗോപാല്‍ വര്‍മയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ദയാ നായക് ഈ സിനിമയുടെ തിരക്കഥാ രചനയ്ക്കാവശ്യമായ വിവരങ്ങള്‍ നല്‍കി രാമുവിനെ സഹായിക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അബ് തക് ഛപ്പന്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവേളയില്‍ ദയാ നായക് ഇത്തരത്തില്‍ രാമുവിനെ സഹായിച്ചിട്ടുണ്ട്.

എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റുകള്‍ പിന്നീട് അവര്‍ ചെയ്ത ഓപ്പറേഷനുകളുടെ പേരില്‍ ക്രൂശിക്കപ്പെടുന്നതും മറ്റും കമ്പനി - 2ല്‍ വിഷയമാകും. അധോലോക കഥ പറയുന്ന സിനിമകളുടെ അവസാന വാക്കായാണ് കമ്പനി ഗണിക്കപ്പെടുന്നത്. ഈ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരു ‘പൊലീസ് സാഗ’യായി മാറുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

‘ആഗ്’ എന്ന രാം ഗോപാല്‍ വര്‍മ ചിത്രത്തിലും മോഹന്‍ലാല്‍ മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പകുതിക്ക് ശേഷം കമ്പനിയുടെ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. മോഹന്‍ലാലിനെ കൂടാതെ മറ്റ് താരങ്ങള്‍ ആരൊക്കെയാവും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

posted under |

ലാലിന്റെ നിന്നിഷ്ടം എന്നിഷ്ട'ത്തിന് രണ്ടാം ഭാഗം

ഇളം മഞ്ഞിന്‍ കുളിരുമായൊരു.... മലയാളികള്‍ എന്നും മനസ്സില്‍ താലോലിയ്ക്കുന്ന ഈ ഗാനം ഏത് ചിത്രത്തിലേതാണെന്ന് ഓര്‍മ്മയുണ്ടോ? മോഹന്‍ലാലിനെ നായകനാക്കി 1986ല്‍ ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളിലൊന്നായിരുന്നു ഇത്. സിനിമയിറങ്ങി രണ്ടര പതിറ്റാണ്ടോടക്കുമ്പോഴും ഈ ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ 'നിന്നിഷ്ടം എന്നിഷ്ടം' എന്ന സിനിമയ്ക്ക് രണ്ടാം ഭാഗമൊരുക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ പുരോഗമിയ്ക്കുകയാണ്. രഞ്ജിത്തിന്റെ സഹോദരനായ രാജീവാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥ രചിയ്ക്കുന്നത്. ആദ്യ ഭാഗത്തിലെ നായകനായ മോഹന്‍ലാല്‍ നിര്‍ണായക റോളില്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍‍. എന്നാല്‍ ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ( ലാല്‍ അവിസ്മരണീയമാക്കിയ ശ്രീക്കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ അന്ത്യത്തോടെയാണ് ആദ്യഭാഗം അവസാനിയ്ക്കുന്നത്.)

നായകന്റെയും നായികയുടെയും കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും ആദ്യ ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും അഭിനയിച്ചേക്കും.അതേ സമയം ആദ്യചിത്രത്തില്‍ ഏറെ പ്രധാന്യമുള്ള വേഷം അവതരിപ്പിച്ച പപ്പു അന്തരിച്ചതിനാല്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി സുരാജ് വെഞ്ഞാറമ്മൂടിനെ അഭിനയിപ്പിയ്ക്കാനാണ് ആലോചിയ്ക്കുന്നത്.

മാങ്കൊമ്പ് ഗോപാലകൃഷ്ണന്‍ രചിച്ച ഹിറ്റ് ഗാനത്തിന്റെ റീമിക്‌സ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പായിട്ടുണ്ട്. ആദ്യ ചിത്രത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു പേര് തന്നെയായിരിക്കും രണ്ടാം ഭാഗത്തിനും ഉണ്ടാവുകയെന്നറിയുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവരും.

posted under |

ഒരു നാള്‍ വരും- ലാലിന്റെ നായികയായി സമീര റെഡ്ഡി

മണ്ണില്‍ തൊടുന്ന കഥാപാത്രവുമായി മോഹന്‍ലാല്‍ വീണ്ടും. ശ്രീനിവാസന്‍ തിരക്കഥയില്‍ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ഒരു നാള്‍ വരും എന്ന ചിത്രത്തിലൂടെയാണ് ലാല്‍ വീണ്ടും സാധാരണക്കാരിലൊരാളായി മാറുന്നത്.

കൊച്ചിയില്‍ ഷൂട്ടിങ് തുടരുന്ന ജോഷിയുടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ലാല്‍ രാജീവ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. സ്വന്തമായൊരു വീട് എന്ന സ്വപ്‌നം കൊണ്ടുനടക്കുന്ന സാധാരണക്കാരനെയാണ് ലാല്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. അയാളുടെ മോഹങ്ങള്‍ക്ക് സമൂഹത്തിലെ അഴിമതിയും അതുപോലുള്ള പ്രവണതകളും എങ്ങനെ വിഘാതമാകുന്നുവെന്നാണ് ശ്രീനിയുടെ തിരക്കഥ നമ്മോട് പറയുന്നത്.

ബോളിവുഡ് ഗ്ലാമര്‍ താരം സമീര റെഡ്ഡി ലാലിന്റെ നായികയായി എത്തുന്നതാണ് ഒരു നാള്‍ വരും എന്ന ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. ഷൂട്ടിങ് മാറ്റിവെച്ച കാസനോവയില്‍ ലാലിന്റെ നായികയായി നേരത്തെ സമീരയെ നിശ്ചയിച്ചിരുന്നു.

ഭ്രമരം, ഇവിടം സ്വര്‍ഗ്ഗമാണ് എന്നീ സിനിമകളില്‍ അതിമാനുഷികനല്ലാത്ത മോഹന്‍ലാലിനെയാണ് പ്രേക്ഷകര്‍ കണ്ടത്. സമീപകാലത്തിറങ്ങിയ ലാല്‍ ചിത്രങ്ങളില്‍ ഏറ്റവും മികച്ചതെന്ന അഭിപ്രായം നേടിയെടുക്കാന്‍ ഈ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളിലേക്ക് ലാല്‍ മടങ്ങുന്നത്. ഫെബ്രുവരി 14ന് തിരുവനന്തപുരത്ത് രാജീവ് കുമാര്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

posted under |

ആരോഗ്യകരമായ മത്സരമാകാമെന്ന് മോഹന്‍‌ലാല്‍
കലാരംഗത്ത്‌ ആരോഗ്യപരമായ മത്സരമാകാമെന്നു നടന്‍ മോഹന്‍ലാല്‍. കേരള യൂണിവേഴ്സിറ്റി യുവജനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് യുവജനോത്സവങ്ങള്‍ ആവശ്യമാണെന്നും കലാരംഗത്ത് ആരോഗ്യകരമായ മത്സരങ്ങള്‍ വേണമെന്നും ലാല്‍ പറഞ്ഞത്.

സ്കൂള്‍, കോളജ് കലോത്സവങ്ങളെയും യുവജനോത്സവങ്ങളെയും സിനിമാലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. മഞ്ജുവാര്യര്‍, കാവ്യാമാധവന്‍, അമ്പിളീദേവി, കെ.എസ്‌ ചിത്ര, ജി. വേണുഗോപാല്‍ തുടങ്ങി ഒട്ടേറെപ്പേരെ യുവജനോത്സവങ്ങളാണ് കണ്ടെത്തി സിനിമാലോകത്തിന് നല്‍‌കിയത്.

എന്നാല്‍ പലപ്പോഴും സ്കൂള്‍, കോളജ് കലോത്സവങ്ങളിലും യുവജനോത്സവങ്ങളിലും അനാരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നത് കാണുന്നു. അനാരോഗ്യകരമായ മത്സരം പാടില്ല. ജീവിതത്തിന്റെ മനോഹരമായ കാലഘട്ടമാണ്‌ കലാലയകാലം. നാടിന്റെ മണ്‍മറഞ്ഞുപോയ കലകള്‍ക്കു പുനര്‍ജീവന്‍ നല്‍കു ന്ന വേദികൂടിയായി യുവജനോത്സവങ്ങള്‍ മാറണം.

നാടിന്റെ സാംസ്കാരിക പൈതൃകത്തിന്‌ മാറ്റുകൂട്ടുന്ന വേദികളാണ്‌ കലോത്സവങ്ങള്‍. കലാലോകത്തിലേക്ക്‌ വയലാര്‍ രാമവര്‍മ്മ, ഇരയിമ്മന്‍തമ്പി, എസ്‌എല്‍പുരം സദാനന്ദന്‍ തുടങ്ങി ഒട്ടേറെ പ്രതിഭകളെ സംഭാവന ചെയ്ത മണ്ണാണ്‌ ചേര്‍ത്തലയുടേതെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു.

വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ പറഞ്ഞ വാക്കുകളൊക്കെയും ആഹ്ലാദാരവങ്ങളോടെയാണ്‌ കുട്ടികള്‍ വരവേറ്റത്‌. ഓരോ വാക്ക്‌ മോഹന്‍ലാല്‍ പറയുമ്പോഴും ആരാധകര്‍ ജയ്‌ വിളിക്കുന്നത് കാണാമായിരുന്നു. കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ കെ. പ്രദീപ്‌ അധ്യക്ഷനായിരുന്നു. ഗതാഗതമന്ത്രി ജോസ്‌ തെറ്റയില്‍ മുഖ്യപ്രഭാഷണം നടത്തി.

posted under |

മോഹന്‍ലാല്‍ പറയുന്നതില്‍ കാര്യമില്ലേ?

സത്യം വിളിച്ചു പറയുന്നതില്‍ മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങള്‍ ഏറെ മുന്നിലാണ്. വസ്തുതകള്‍ വെട്ടിത്തുറന്നു പറയാന്‍ അവര്‍ കാട്ടുന്ന ആര്‍ജ്ജവം അഭിനന്ദനീയമാണ്. അന്യഭാഷാ ചിത്രങ്ങളുടെ വലിയ ഒഴുക്ക് തടയേണ്ടതാണെന്ന മോഹന്‍ലാലിന്‍റെ പ്രസ്താവന കഴിഞ്ഞ ദിവസം ഏറെ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ നല്‍കിയിരുന്നു. ലാല്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ബോക്സോഫീസ് നിലവാരം പരിശോധിച്ചാല്‍ മതിയാകും.

‘അവതാര്‍’ എന്ന ഹോളിവുഡ് ബ്രഹ്മാണ്ഡചിത്രം ഇന്ത്യന്‍ സിനിമകളെയാകെ വിഴുങ്ങുന്നതാണ് കാണാനാകുന്നത്. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ അവതാര്‍ ഇന്ത്യയില്‍ നിന്ന് വാരിക്കൂട്ടിയത് 70 കോടി രൂപയാണ്. ടൈറ്റാനിക്കിന്‍റെയും 2012ന്‍റെയും കളക്ഷന്‍ ചരിത്രമാണ് അവതാര്‍ പഴങ്കഥയാക്കിയത്. ടൈറ്റാനിക് പത്തുവര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് ആകെ കരസ്ഥമാക്കിയ 55 കോടി രൂപയുടെ റെക്കോര്‍ഡാണ് ദിവസങ്ങള്‍ക്കുള്ളില്‍ അവതാര്‍ മറികടന്നത്.

അതേസമയം, ലോകമൊട്ടാകെ നിന്ന് അവതാര്‍ മൂന്നാഴ്ച കൊണ്ട് 100 കോടി ഡോളര്‍ സ്വന്തമാക്കി. ഈ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് 15 കോടി രൂപയാണ് നേടിയത്. അതായത് തെലുങ്കിലെ സൂപ്പര്‍താര ചിത്രങ്ങളെക്കാള്‍ മികച്ച ഇനിഷ്യല്‍ കളക്ഷനാണ് അവതാര്‍ അടിച്ചെടുത്തതെന്ന് സാരം.

ബോളിവുഡിലാണെങ്കില്‍ അവതാറിനോട് പിടിച്ചുനില്‍ക്കുന്നത് അമീര്‍ ഖാന്‍റെ ‘ത്രീ ഇഡിയറ്റ്സ്’ മാത്രം. മലയാളത്തിലെ കാര്യവും പറയേണ്ടതില്ല. ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഉള്ളതിനേക്കാള്‍ ജനക്കൂട്ടമാണ് അവതാര്‍ പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങളില്‍. അവതാറിന് ടിക്കറ്റ് കിട്ടാതെ ആയിരങ്ങളാണ് ദിവസവും കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് മടങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനി പറയൂ. മോഹന്‍ലാല്‍ പറഞ്ഞത് സത്യമല്ലേ? അന്യഭാഷാ ചിത്രങ്ങളെ ആവശ്യത്തിലധികം പ്രോത്സാഹിപ്പിക്കുന്നത് നമ്മുടെ സിനിമകളെ പ്രതികൂലമായി ബാധിക്കില്ലേ? ഏറ്റവും കുറഞ്ഞത്, മലയാള സിനിമകളുടെ റിലീസ് ദിവസങ്ങളില്‍ അന്യഭാഷാ ചിത്രങ്ങളുടെ റിലീസ് അനുവദിക്കാതെയിരിക്കുകയെങ്കിലും ചെയ്യാവുന്നതാണ്.

posted under |

Mohanlal: 'Evidam Swargamanu' Crew's Interview in Kairali TV

The star cast of director Roshan Andrews film 'Evidam Swargamanu' talks about the film, experiences and more in this interview program.posted under |

Mohanlal is a Family Man

Mohanlal has realized his knack of churning and doing justice to family-oriented films and also- his action films have difficulty being hits. And with this realization he has decided to comeback to family-oriented movies. His last film, Ividam Swargam Aanu, which was a family film, did well with audiences. All his forthcoming films, except Christian Brothers, are aimed at family audiences.

He will also be doing a film; Family Man. Directed by Joshy, the film will star Mohanlal as the father of two kids. His wife in the film is a police officer. The film will be scripted by T A Shahid and produced by M Mani under the banner of Aroma movies.

posted under |

പൊലീസുകാരിയുടെ ഭര്‍ത്താവായി മോഹന്‍ലാല്‍മോഹന്‍ലാല്‍ പൊലീസുകാരിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നു. ജോഷി സംവിധാനം ചെയ്യുന്ന ‘ഫാമിലിമാന്‍’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ രസകരമായ ഈ കഥാപാത്രം. രണ്ടു കുട്ടികളുടെ അച്ഛനായ ഒരു സാധാരണക്കാരന്‍റെ വേഷമാണിതില്‍ യൂണിവേഴ്സല്‍ സ്റ്റാറിന്. ഭാര്യ പൊലീസുകാരിയാണെന്നത് ഈ ചെറിയ കുടുംബത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. അരോമ ഫിലിംസിന്‍റെ ബാനറില്‍ എം മണി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ടി എ ഷാഹിദാണ്. നേരത്തേ എ കെ സാജന്‍ ഈ ചിത്രത്തിന് തിരക്കഥയൊരുക്കുമെന്നായിരുന്നു സൂചന. എന്നാല്‍ ഷാഹിദ് ഈ സിനിമയുടെ രചന ആരംഭിച്ചു കഴിഞ്ഞതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മോഹന്‍ലാലിന്‍റെ പൊലീസുകാരിയായ ഭാര്യയെ ആര് അവതരിപ്പിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ജോഷിയും മോഹന്‍ലാലും ഷാഹിദും മുമ്പ് ‘മാമ്പഴക്കാലം’ എന്ന ചിത്രത്തിനു വേണ്ടി ഒരുമിച്ചിട്ടുണ്ട്. ആ സിനിമ മികച്ച വിജയം നേടിയിരുന്നു. ആക്ഷന്‍ ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകനും തിരക്കഥാകൃത്തുമാണെങ്കിലും ‘ഫാമിലിമാന്‍’ കുടുംബപ്രേക്ഷകരുടെ ചിത്രമാക്കി മാറ്റാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

ജനുവരി ഒരോര്‍മ്മ, നാടുവാഴികള്‍, പ്രജ, മാമ്പഴക്കാലം, നമ്പര്‍ 20 മദ്രാസ് മെയില്‍, നരന്‍, ട്വന്‍റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവയാണ് മോഹന്‍ലാല്‍ - ജോഷി ടീമിന്‍റെ പ്രധാന ചിത്രങ്ങള്‍. ബാലേട്ടന്‍, മാമ്പഴക്കാലം, നാട്ടുരാജാവ്, അലിഭായ് എന്നിവയാണ് ടി എ ഷാഹിദ് തിരക്കഥയെഴുതിയ മോഹന്‍ലാല്‍ ചിത്രങ്ങള്‍.

posted under |

Ividam Swargamanu 36th Day Poster

posted under |

മോഹന്‍ലാല്‍ - ജോഷി വീണ്ടും: ഫാമിലിമാന്‍ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം ജോഷി വീണ്ടും മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നു. ‘ഫാമിലിമാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അരോമ ഫിലിംസ് നിര്‍മ്മിക്കും. എ കെ സാജനാണ് ഈ ചിത്രത്തിന് തിരക്കഥ രചിക്കുക എന്നറിയുന്നു. ദ്രോണയ്ക്ക് ശേഷം സാജന്‍ ഈ ചിത്രത്തിന്‍റെ ജോലിയില്‍ പ്രവേശിക്കും.

‘ട്വന്‍റി20’ എന്ന സിനിമയുടെ ചിത്രീകരണ സമയത്തു തന്നെ എ കെ സാജന്‍റെ രചനയില്‍ ഒരു മോഹന്‍ലാല്‍ ചിത്രം ജോഷി പ്ലാന്‍ ചെയ്തിരുന്നു. കര്‍ണന്‍, ചെ ഗുവേര എന്നിങ്ങനെയുള്ള പേരുകള്‍ ആ സിനിമയ്ക്ക് ആലോചിച്ചതുമാണ്. എന്നാല്‍ കഥ പൂര്‍ണമായും ശരിയാകാത്തതിനാല്‍ ആ പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു.

അഴിമതിക്കെതിരെ പ്രതികരിക്കുന്ന ചെ ഗുവേര എന്ന നിയമവിദഗ്ധന്‍റെ കഥയാണ് മോഹന്‍ലാല്‍ ചിത്രത്തിനായി ജോഷി ആദ്യം ആലോചിച്ചത്. എന്നാല്‍ പുതിയ ചിത്രമായ ‘ഫാമിലിമാന്‍’ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കുടുംബകഥയാണെന്നാണ് സൂചന. കുടുംബചിത്രമാണെങ്കിലും ആക്ഷന് പ്രാധാന്യമുണ്ടായിരിക്കും.

ജനുവരി ഒരോര്‍മ്മ, നാടുവാഴികള്‍, പ്രജ, മാമ്പഴക്കാലം, നമ്പര്‍ 20 മദ്രാസ് മെയില്‍, നരന്‍, ട്വന്‍റി 20, ക്രിസ്ത്യന്‍ ബ്രദേഴ്സ് എന്നിവയാണ് മോഹന്‍ലാല്‍ - ജോഷി ടീമിന്‍റെ പ്രധാന ചിത്രങ്ങള്‍.

posted under |

Ujala Asianet Best Actor Award 2010

Ujala Asianet Best Actor Award 2010 -
Mohanlal 4 his performance in Bhramaram n Ividam Swargamanu

posted under |

Mohanlal goes to Vietnam

One of Mohanlal’s biggest hits is Siddique directed Vietnam Colony, a rip roaring sentimental comedy.

After doing the film Mohanlal has told his friends that he would like to go to Vietnam and see the famous countryside.

Nearly 20 years after the release of Vietnam Colony Mohanlal and his family last week flew to Hanoi in Vietnam on a sightseeing trip.

The actor who is an excellent photographer took some great pictures and really chilled out on the country’s religious monuments, local market and countryside, exotic beaches and mouthwatering cuisine.

The actor had a lot of interesting observations to make on Vietnam which will be published shortly. Now back in Kochi the actor has started the shoot of his new film Christian Brothers.

posted under |

Ividam Swargamanu Movie songs DownloadIvidam Swargamanu Movie songs

Movie Name : Ividam Swargamanu
Year : 2009
Cast : Mohanlal, Thilakan, Lalu Alex, Shankar, Lakshmi Rai, Lakshi Gopalaswamu, Priyanka...
Music Director : Mohan Sithara
Producer : Antony Perumbavoor
Director : Roshan Andrrews
Lyrics : Kaithapram, Bichu Thirumala

Download in a Single File : Ividam Swargamanu 320 Kbps Mp3 Songs in Single File

Download in a Single File : Ividam Swargamanu 128 Kbps Mp3 Songs in Single File

posted under |

Christian Brothers Location Photos

posted under |

മോഹന്‍ലാല്‍ വീണ്ടും തമിഴിലേക്ക്

മോഹന്‍ലാല്‍ വീണ്ടും തമിഴില്‍. ഉന്നൈപ്പോല്‍ ഒരുവന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ തമിഴിലെത്തുന്നത് പക്ഷേ ഒരു ഡബ്ബിംഗ് സിനിമയുമായാണ്. അതേ, മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ തമിഴിലേക്ക് ഡബ്ബ് ചെയ്യുകയാണ്. ചിത്രത്തിന്‍റെ പേര് ‘വെട്രിനടൈ’.

1989ലെ മെഗാഹിറ്റായ ഇരുപതാം നൂറ്റാണ്ടിന്‍റെ രണ്ടാം ഭാഗമാണ് കഴിഞ്ഞ വര്‍ഷം റിലീസായ സാഗര്‍ എലിയാസ് ജാക്കി. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ അമല്‍ നീരദ് ഒരുക്കിയ ഈ സിനിമ മലയാളത്തില്‍ വലിയ തരംഗം സൃഷ്ടിച്ചില്ല. അഞ്ചുകോടി 25 ലക്ഷം രൂപ മുടക്കിയ സാഗറിന് രണ്ടുകോടി രൂപ സാറ്റലൈറ്റ് - വീഡിയോ - ഓഡിയോ അവകാശങ്ങള്‍ വഴി ലഭിച്ചു. നാലു കോടി രൂപയാണ് ചിത്രത്തിന് ലഭിച്ച ഷെയര്‍.

മോഹന്‍ലാലിന് ഭാവനയായിരുന്നു ഈ ചിത്രത്തില്‍ നായിക. ഒരു ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലാണ് ഭാവന ഈ ചിത്രത്തിലെത്തുന്നത്. അധോലോക നായകനായ സാഗറുമായി ഭാവനയുടെ കഥാപാത്രം പ്രണയത്തിലാകുന്നു. എന്നാല്‍ മോഹന്‍ലാലും ഭാവനയും ഒന്നിച്ചുള്ള ഗാനരംഗം പ്രേക്ഷകര്‍ സ്വീകരിച്ചില്ല. അതേസമയം ജ്യോതിര്‍മയിയുടെ ഗ്ലാമര്‍ ഗാനരംഗത്തിന് തിയേറ്ററുകളില്‍ നിറഞ്ഞ കയ്യടിയായിരുന്നു.

ശ്രീ സായ് സിനിമ ക്രിയേഷന്‍സാണ് സാഗര്‍ എലിയാസ് ജാക്കിയുടെ ഡബ്ബ് പതിപ്പായ ‘വെട്രിനടൈ’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുന്ന ഈ ചിത്രം തമിഴകത്തെ മോഹന്‍ലാല്‍ പ്രേമികള്‍ക്ക് വിരുന്നാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

posted under |

Priyanka Chopra to act opposite Mohanlal

After playing 12 different roles in Ashutosh Gowariker’s ‘What’s Your Rashee?’ Bollywood actress Priyanka Chopra is going to wed seven different men and one among them will be Malayalam superstar and National Award winner Mohanlal. After getting mixed reviews for ‘Pyaar Impossible’, Priyanka Chopra is gearing up for her next challenging role.

Earlier the buzz was that Priyanka will play multiple roles in the film but the actress denied the report. She has vowed never to play multiple roles in her career again. Priyanka has accepted the role because it involves challenge.

The six other heroes are yet to be decided. The film will be directed by one of her favorite directors, Vishal Bharadwaj. She received rave reviews for Vishal’s ‘Kaminey’ and keen to work with his next project.

posted under |

Colonel Mahadevan returns with a vengeance


After providing two massive hits in Keerthichakra and Kurukshetra, the strongest and most noted military character of South Indian cinema - Colonel Mahadevan once again takes charge in Major Ravi's much hyped project 'Hijack' which starts off by mid 2010. This movie will have either noted tamil young guns Vishal or Jayam Ravi playing Mohanlal's sidekick role.

As known from very close and reliable source,amithabh bachan is said to have given 1 day's shoot date for making a special apperence in the movie. this makes it even bigger considering the already existing hype revolving around this mega project.

posted under |

The much awaited Mohanlal - Lal Jose movie bears fruit


2010 will see talented director Lal Jose's first directorial venture with Mohanlal when the much talked about 'Cousins' kick off. The movie will also see the union of Mohanlal with upcoming star Prithviraj and is expected to be Mohanlal's 2010 Christmas release.

Please note that the releasing seasons in 2010 for the above listed movies except Casanova may change as per Mohanlals convenience

posted under |

'Sagar Alias Jacky' dubbed into TamilUniversal Star Mohanlal's 'Sagar Alias Jacky' in which he teamed up with style whiz Amal Neerad for the first time, would now be dubbed into Tamil.

SAJ would be rechristened as 'Vetri Nadai' in Tamil. The film that was much awaited by fans of the actor, had proved to be a disappointment at the box office. Suffering from a slack script, the film had remained merely as a style statement and nothing else.

'Vetri Nadai' would have a release in March. It remains to be seen if the film manages to rake in the moolah in Tamil Nadu.

posted under |

Sarathkumar& Mohanlal are together

After the stupendous success of Pazhassi Raja, ‘Supreme Star’ Sarath Kumar is once again doing a Malayalam film and this time with Mohanlal!
Sarath is doing a powerful cameo role in veteran hit maker Joshy’s multi starrer Christian Brothers featuring Mohanlal, Suresh Gopi, Dileep, Manoj K Jayan, Kavya Madhavan, Padmapriya, Thilakan , Innocent and many others.
The film scripted by Siby and Udayan, part of Joshy’s team who last gave that mega blockbuster Twenty:20, is an out and out action packed entertainer.
As per our sources, Sarath Kumar who does a special guest appearance is the pivot around which this action movie revolves.
The film has been in the news as initially Kerala Film Producers Association had put a ban on the making of this multi starrer, as they felt it could not be made on the Rs 3.50 crore budgets stipulated.
Later matters were sorted out and the shoot of Christian Brothers will start on January 14, Pongal day in Kochi. It will be Mohanlal’s big summer 2010 release in May.

posted under |

Ividam Swargamanu 4th week poster

posted under |

Let. Col Padmasri Bharath Mohanlal

posted under |

Christian Brothers to release before Casanova

Universalstar Mohanlal is said to be in desperate need of a super hit these days. He will start shooting for his Christian Brothers ahead of Casanova.

Christian Brothers directed by veteran Joshy and the film was supposed to take of in November. But due to the confusion going on with regards to limiting the budget of Malayalam films the movie faced some problems. Now after much thoughts and heated arguments Christian Brothers was cleared being a multistarrer film.

Roshan Andrews’s Casanova is postponed to February. The film should have gone on the floors in Dubai next week.

posted under |

Mohanlal in Shahid's debut film

TA Shahid, renowned scriptwriter, is turning to film direction now. And he has approached superstar Mohanlal to be a part of his debut directorial venture. The actor has loved the script and has agreed to be a part of the film.

According to Shahid, the film will not make any compromises when it comes to the artistic part of it. However, since he is working on a number of other projects, his film will have to be put on the backburner for now.

posted under |

രഞ്ജിത് - മോഹന്‍ലാല്‍ പിണക്കം തീര്‍ന്നുഹിറ്റ് മേക്കര്‍ രഞ്ജിത്തും യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍‌ലാലും തമ്മില്‍ നില നിന്നിരുന്ന ‘സൌന്ദര്യപ്പിണക്കം’ അവസാനിച്ചു. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് ഉടന്‍ തന്നെ ഒരു സിനിമ സംവിധാനം ചെയ്യുകയാണ്. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

‘റോക്ക് ന്‍ റോളി’ന് ശേഷമാണ് മോഹന്‍ലാലും രഞ്ജിത്തും അകലുന്നത്. ഒന്നിക്കാനുള്ള പല പ്രൊജക്ടുകളും വന്നെങ്കിലും ഇരുവരും അതില്‍ നിന്ന് അകന്നു നില്‍ക്കുകയായിരുന്നു. നല്ല പ്രൊജക്ടുകളുമായി എളുപ്പത്തില്‍ സമീപിക്കാവുന്ന താരം മമ്മൂട്ടിയാണെന്ന് പലതവണ രഞ്ജിത് പറയുകയും ചെയ്തു.

‘റോക്ക് ന്‍ റോളി’ന് ശേഷം മമ്മൂട്ടിച്ചിത്രങ്ങള്‍ പലതു ചെയ്തെങ്കിലും ഒരു മോഹന്‍ലാല്‍ ചിത്രമെന്ന ആശയത്തില്‍ നിന്ന് രഞ്ജിത് മാറിനിന്നു. മുന്‍‌പ് ‘മായാമയൂര’ത്തിന്‍റെ പരാജയത്തിന് ശേഷവും മോഹന്‍ലാലും രഞ്ജിത്തും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.

10 സംവിധായകരെയും 10 കഥകളെയും ബന്ധിപ്പിച്ച ‘കേരള കഫെ’യിലും മോഹന്‍ലാലിനെ മാത്രം രഞ്ജിത് സഹകരിപ്പിച്ചില്ല. ഉടനെങ്ങും ഇരുവരും തമ്മിലുള്ള പിണക്കം അവസാനിക്കുകയില്ലെന്നാണ് ഇന്‍ഡസ്ട്രിയില്‍ പരന്നിരുന്ന വര്‍ത്തമാനം. എന്നാലിതാ, ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു സിനിമയ്ക്കുള്ള കോപ്പുകൂട്ടുകയാണ് രഞ്ജിത്തും മോഹന്‍ലാലും.

ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം, രാവണപ്രഭു, ഉസ്താദ് തുടങ്ങിയ വമ്പന്‍ ഹിറ്റുകളാണ് മോഹന്‍ലാല്‍ - രഞ്ജിത് ടീം മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്.

posted under |

കാസനോവയെ ക്രിസ്ത്യന്‍ ബ്രദേഴ്സ് അട്ടിമറിച്ചു
അപ്രതീക്ഷിത സംഭവങ്ങളുടെ കളമാണ് സിനിമ. അടുത്ത നിമിഷം ഏതു പ്രൊജക്ടിന് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. ഇപ്പോഴിതാ, അപ്രതീക്ഷിതമായത് സംഭവിച്ചിരിക്കുന്നു. അനിശ്ചിത കാലത്തേക്ക് നീട്ടിവയ്ക്കപ്പെട്ടു എന്ന് ഏവരും വിശ്വസിച്ചിരുന്ന ജോഷിച്ചിത്രം ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ ജനുവരി 11ന് ചിത്രീകരണം ആരംഭിക്കുകയാണ്. ഇതേ ഡേറ്റില്‍ ഷൂട്ടിംഗ് തുടങ്ങാനിരുന്ന റോഷന്‍ ആന്‍ഡ്രൂസിന്‍റെ കാസനോവ അനിശ്ചിതമായി മാറ്റിയിരിക്കുന്നു.

കാസനോവയുടെ നിര്‍മ്മാതാവ് വൈശാഖ്‌ രാജന്‍ അവസാന നിമിഷം പിന്‍‌മാറിയതാണ് മോഹന്‍ലാലിന് തിരിച്ചടിയായത്. കാസനോവയ്ക്കു വേണ്ടി കൊല്ലങ്കോട് ആയുര്‍വേദ ചികിത്സാലയത്തില്‍ സുഖചികിത്സ കഴിയുകയും ശാരീരികമായും മാനസികമായും തയ്യാറെടുക്കുകയും ചെയ്ത മോഹന്‍ലാലിനെ പ്രൊജക്ടിനുണ്ടായ തിരിച്ചടി ഞെട്ടിക്കുക തന്നെ ചെയ്തു. ഏകദേശം പത്തുകോടി രൂപയോളം ബജറ്റ് പ്രതീക്ഷിച്ചിരുന്ന ‘കാസനോവ’ മാറ്റിവയ്ക്കുകയല്ലാതെ മറ്റു നിവര്‍ത്തിയില്ല എന്ന സ്ഥിതിവന്നു.

മോഹന്‍ലാലിന്‍റെ ഏകദേശം ഒന്നര മാസത്തോളമുള്ള ഡേറ്റ് പാഴാകുമെന്ന സ്ഥിതിയിലാണ് ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ വീണ്ടും ആരംഭിച്ചാലോ എന്ന ചിന്തയുണ്ടാകുന്നത്. ജോഷിയുമായി ഉടന്‍ ബന്ധപ്പെടുകയും ജനുവരി 11ന് തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്സ് ആരംഭിക്കാന്‍ തീരുമാനമാകുകയും ചെയ്തു എന്നാണ് വിവരം. ക്രിസ്ത്യന്‍ ബ്രദേഴ്സില്‍ മോഹന്‍ലാലിന് കാവ്യാ മാധവന്‍ നായികയാകും.സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതിയ കാസനോവ കഴിഞ്ഞ വര്‍ഷം ചിത്രീകരിക്കാനിരുന്നതാണ്. ചിത്രത്തിന്‍റെ ലോഞ്ചിംഗ് ഗംഭീരമായി ബാംഗ്ലൂരില്‍ നടന്നതിനു ശേഷം നിര്‍മ്മാതാക്കളായ കോണ്‍ഫിഡന്‍റ്‌ ഗ്രൂപ്പ് പ്രൊജക്ട് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് വൈശാഖ് രാജന്‍ കാസനോവ ഏറ്റെടുത്തത്. എന്നാല്‍ അവസാന നിമിഷം രാജനും ചിത്രത്തെ കൈയ്യൊഴിയുകയായിരുന്നു. ഇനി ക്രിസ്ത്യന്‍ ബ്രദേഴ്സിന് ശേഷം എല്ലാവരുടെയും സൌകര്യം അനുസരിച്ച് കാസനോവ പ്ലാന്‍ ചെയ്യാമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. മറ്റു നിര്‍മ്മാതാക്കളൊന്നും വേണ്ടെന്നും താന്‍ തന്നെ ഇനി കാസനോവ നിര്‍മ്മിച്ചുകൊള്ളാമെന്നും ആശീര്‍വാദ് സിനിമാസിന്‍റെ അമരക്കാരന്‍ ആന്‍റണി പെരുമ്പാവൂര്‍ അറിയിച്ചിട്ടുണ്ട്.

നിര്‍മ്മാതാക്കളുടെ സംഘടനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കപ്പെട്ട ക്രിസ്ത്യന്‍ ബ്രദേഴ്സ് ഒരു മള്‍ട്ടിസ്റ്റാര്‍ സംരംഭമാണ്. മോഹന്‍ലാലിനെയും കാവ്യാ മാധവനെയും കൂടാതെ സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഉദയകൃഷ്ണ - സിബി കെ തോമസ് ടീം തിരക്കഥയെഴുതുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സ് എ വി അനൂപും വര്‍ണചിത്ര സുബൈറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

posted under |

മോഹന്‍ലാല്‍ ഇനി വക്കീല്‍ക്കുപ്പായത്തില്‍മോഹന്‍ലാല്‍ ഇനി വക്കീല്‍ വേഷത്തില്‍. ‘ജനകന്‍’ എന്ന സിനിമയിലാണ് ലാലിനെ അഭിഭാഷകവേഷത്തില്‍ കാണാനാവുക. മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിക്കുന്ന ‘ജനകന്‍’ ജനുവരി 26ന് പ്രദര്‍ശനത്തിനെത്തും. നവാഗതനായ എന്‍ ആര്‍ സഞ്ജീവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. മാക്സ് ലാബാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. ചിത്രത്തിന്‍റെ റീ റെക്കോര്‍ഡിംഗ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. രാജാമണിയാണ് റീ റെക്കോര്‍ഡിംഗ് നിര്‍വഹിക്കുന്നത്.

മോഹന്‍ലാല്‍ - സുരേഷ്ഗോപി കോമ്പിനേഷന്‍ തന്നെയാണ് ജനകന്‍റെ പ്രധാന ആകര്‍ഷണം. എസ് എന്‍ സ്വാമി തിരക്കഥയെഴുതുന്ന ഒരു ഫാമിലി ത്രില്ലറാണിത്. അഡ്വക്കേറ്റ് സൂര്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. കൊലക്കുറ്റം ആരോപിക്കപ്പെട്ട വിശ്വനാഥന്‍ എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ സുരേഷ്ഗോപി അഭിനയിക്കുന്നത്. വിശ്വനാഥനെ രക്ഷിക്കാന്‍ സൂര്യനാരായണന് കഴിയുമോ എന്നതാണ് ഈ സിനിമയുടെ പ്രമേയം.

തികച്ചും ഒരു ഗ്രാമീണനാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്ന വിശ്വനാഥന്‍. അദ്ദേഹത്തിന്‍റെ ഭാര്യ നിര്‍മ്മലയായി കാവേരി അഭിനയിക്കുന്നു. പുതുമുഖം പ്രിയയാണ് സുരേഷ്ഗോപിയുടെയും കാവേരിയുടെയും മകളായ കോളജു കുമാരിയായി വരുന്നത്. ഈ പെണ്‍കുട്ടി കൊല്ലപ്പെടുകയാണ്. സ്വന്തം മകളുടെ കൊലപാതകക്കുറ്റം തന്നെയാണ് വിശ്വനാഥനു മേല്‍ ആരോപിക്കപ്പെടുന്നത്.

വിശ്വനാഥന്‍ നിരപരാധിയാണെന്നു മനസിലാക്കുന്ന അഡ്വക്കേറ്റ് സൂര്യ നാരായണന്‍ ഈ കേസ് ഏറ്റെടുക്കുകയാണ്. ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, ഗണേഷ്കുമാര്‍, വിജയകുമാര്‍, വിജയരാഘവന്‍, ജ്യോതിര്‍മയി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജ്യോതിര്‍മയി ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്. തമിഴ് താരം സമ്പത്താണ് ജനകനിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു. സഞ്ജീവ് ശങ്കറാണ് ഛായാഗ്രഹണം. ലൈന്‍ ഓഫ് കളേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇരുപതാം നൂറ്റാണ്ട്, വഴിയോരക്കാഴ്ചകള്‍, രാജാവിന്‍റെ മകന്‍, ഗുരു, മണിച്ചിത്രത്താഴ്, ട്വന്‍റി 20, സമ്മര്‍ ഇന്‍ ബേത്‌ലഹേം, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയവയാണ് മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിച്ച പ്രധാന സിനിമകള്‍. ഇരുപതാം നൂറ്റാണ്ട് എഴുതിയ എസ് എന്‍ സ്വാമി തന്നെയാണ് പുതിയ സിനിമയിലും ലാലിനെയും സുരേഷ്ഗോപിയെയും ഒന്നിപ്പിക്കുന്നത് എന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

source:24dunia.com

posted under |

Mohanlal teams up with PadmakumarMohanlal is all set to team up with director Padmakumar in Shikkaar, a film that tells the story of the bonding between a father and a daughter on the one side and is a revenge story on the other. Padmakumar, who has given us films like Vargam and Vasthavam, has cast Ananya in the role of Mohanlal’s daughter in Shikkaar, which also has in the cast Mukesh, Jagathy Sreekumar, Innocent, Suraaj Venjaramoodu, Lakshmi Gopalaswamy, Thalaivasal Vijay etc. It’s also heard that Nandita Das is playing a key role in the film. To be produced by Rajagopal under the banner of Sriraj Cinema, Shikkaar will feature script by S.Suresh Babu and will have Manoj Pillai as the cinematographer. Gireesh Puthencherry will pen the lyrics while M.Jayachandran is the music director. The film will start rolling in March.

posted under |

ലാലിനൊപ്പമുള്ള അഭിനയം ബഹുമതി: ഗണേഷ്

യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് ബഹുമതിയാണെന്ന് തമിഴ് യുവതാരം ഗണേഷ് വെങ്കിട്ടരാമന്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കാസനോവ’യില്‍ ഒപ്പം അഭിനയിക്കാനായി മോഹന്‍ലാല്‍ തന്നെയാണ് ഗണേഷിന്‍റെ പേര് നിര്‍ദ്ദേശിച്ചത്. മഹാനടന്‍ വിളിച്ചതും ‘അഭിനയിക്കാന്‍ നൂറുവട്ടം സമ്മത’മാണെന്ന് ഗണേഷ് പറയുകയും ചെയ്തു.

“ഇത് ഒരു ബഹുമതിയാണ്. മോഹന്‍ലാല്‍ ഒരു വലിയ മനുഷ്യനാണ്” - ഗണേഷ് വെങ്കിട്ടരാമന്‍ പ്രതികരിച്ചു. പ്രകാശ് രാജിനൊപ്പം അഭിനയിച്ച ‘അഭിയും നാനും’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് ഗണേഷ് വെങ്കിട്ടരാമന്‍ ശ്രദ്ധിക്കപ്പെടുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാനായി ‘അഭിയും നാനും’ കന്നഡ റീമേക്ക് ഗണേഷ് വേണ്ടെന്നു വച്ചു.

ഇതു രണ്ടാം തവണയാണ് മോഹന്‍ലാലിനൊപ്പം ഗണേഷ് സ്ക്രീന്‍ പങ്കിടുന്നത്. തമിഴ് സൂപ്പര്‍ഹിറ്റായ ‘ഉന്നൈപ്പോല്‍ ഒരുവന്‍’ എന്ന ചിത്രത്തിലും ലാലിനും കമലഹാസനുമൊപ്പം ഗണേഷ് തകര്‍ത്തഭിനയിച്ചിരുന്നു. ആ ചിത്രത്തിലെ പ്രകടനം കണ്ടിട്ടാണ് ഗണേഷിനെ മോഹന്‍ലാല്‍ കാസനോവയിലേക്ക് ക്ഷണിച്ചത്.

തമിഴ് താരം ആര്യയായിരുന്നു കാസനോവയില്‍ അഭിനയിക്കാനിരുന്നത്. എന്നാല്‍ ആര്യ പിന്‍‌മാറിയതോടെ പല യുവതാരങ്ങളെയും റോഷന്‍ ആന്‍ഡ്രൂസും മോഹന്‍ലാലും പരിഗണിച്ചു. പൃഥ്വിരാജ്, ഭരത്, നരേന്‍ തുടങ്ങിയവരെ ആലോചിച്ചതിന് ശേഷമാണ് ഗണേഷ് വെങ്കിട്ടരാമനെ ക്ഷണിക്കാന്‍ കാസനോവ ടീം തീരുമാനിച്ചത്.

മലയാളം സൂപ്പര്‍ഹിറ്റ് ‘പാസഞ്ചര്‍’ തമിഴില്‍ റീമേക്ക് ചെയ്യുമ്പോള്‍ ദിലീപ് അവതരിപ്പിച്ച അഭിഭാഷകനെ ഗണേഷാണ് പുനരാവിഷ്കരിക്കുന്നത്.

Source:24dunia.com

posted under |

Christian Brothers starts rolling from Jan 11Director Joshy’s Christian Brothers will finally go on floors on January 11. Starring Mohanlal, the film was in a soup earlier because the Producers’ Association had asked them to bring their budget down to three and a half crores.

Buzz up!Along with Mohanlal, it stars Suresh Gopi, Kavya Madhavan and Dileep. It will be produced by Subair and AV Anoop. Sibi K Thomas and Uday Krishna have written the script of the film.

Source:oneindia.in

posted under |

Arya replaced by Ganesh in CasanovaGanesh Venkatraman, the Abhiyum Naanum fame, is doing the Malayalam film Casanova, in the second lead. Mohanlal plays the lead role in the movie. The role was earlier said to be done by Arya but the actor became too busy in Tamil that he was dropped at the last moment. Luckily the chance went to Ganesh.


Buzz up!The movie has Sameera Reddy, Lakshmi Rai and Roma as heroines. The shooting of the film is to get started this month itself in Dubai. Roshan Andrews is the director of the flick. He had a Christmas release Ividum Swargamaanu with Mohanlal in the lead, which is doing well in theaters.


When asked about the role Ganesh says, “ It was Lal sir who called me to do Casanova, and after I heard the story from Roshan Andrews I agreed to do the film. Lal sir is a person whom I consider as the finest actor in the country. My character has lots of shades but it is not negative. The underlying message of Casanova is that love can cure crime.” Ganesh and Mohanlal was earlier seen together in Unnaipol Oruvan.

Source:oneindia.in

posted under |

മോഹന്‍ലാലിനെ നായകനാക്കി പ്രശസ്ത തിരക്കഥാകൃത്ത് ടി എ ഷാഹിദ് സംവിധായകനാകുന്നു


പ്രശസ്ത തിരക്കഥാകൃത്ത് ടി എ ഷാഹിദ് സംവിധായകനാകുന്നു. മോഹന്‍ലാലിനെ നായകനാക്കിയാണ് ഷാഹിദ് ആദ്യ ചിത്രം ഒരുക്കുന്നത്. പത്മരാജന്‍ ചിത്രങ്ങളെപ്പോലെ കലാമൂല്യമുള്ള സിനിമയാണ് തന്‍റെ മനസിലെന്ന് ഷാഹിദ് പറയുന്നു.

മോഹന്‍ലാലിനോട് ഷാഹിദ് കഥ പറഞ്ഞു കഴിഞ്ഞു. കഥ ഇഷ്ടപ്പെട്ട യൂണിവേഴ്സല്‍ സ്റ്റാര്‍ തിരക്കഥാ രചനയുമായി മുന്നോട്ടു പോകാന്‍ ഷാഹിദിന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ 2010ല്‍ ഈ ചിത്രം തുടങ്ങാന്‍ ഷാഹിദ് ആഗ്രഹിക്കുന്നില്ല. താന്‍ ഏറ്റെടുത്തിട്ടുള്ള തിരക്കഥാ ജോലികള്‍ തീര്‍ത്ത ശേഷം മാത്രമേ സംവിധാന സംരംഭത്തിലേക്ക് ഷാഹിദ് കടക്കുകയുള്ളൂ.

അതിമാനുഷ കഥാപാത്രങ്ങളുടെ കുരുക്കില്‍ പെട്ട് മോഹന്‍‌ലാലിന്‍റെ കരിയര്‍ പ്രതിസന്ധിയില്‍ അകപ്പെട്ട കാലത്ത് ‘ബാലേട്ടന്‍’ എന്ന സൂപ്പര്‍ ഹിറ്റ് സമ്മാനിച്ച് മോഹന്‍ലാലിലെ നടനെ മലയാളികള്‍ക്ക് തിരികെ സമ്മാനിച്ച തിരക്കഥാകൃത്താണ് ടി എ ഷാഹിദ്. പിന്നീട് ‘നാട്ടുരാജാവ്’ എന്ന ഹിറ്റ് ചിത്രവും ‘അലിഭായ്’ എന്ന ഫ്ലോപ്പും ലാലിന് വേണ്ടി ഷാഹിദ് രചിച്ചു.

തൂവാനത്തുമ്പികള്‍, ദേശാടനക്കിളി കരയാറില്ല തുടങ്ങിയ സിനിമകളുടെ ജനുസില്‍ പെടുന്ന ഒരു ചിത്രമാണ് ഷാഹിദ് സംവിധായകനാകുമ്പോള്‍ ആലോചിക്കുന്നത്. എന്തായാലും ഷാഹിദിന്‍റെ മോഹന്‍‌ലാല്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം.

Source:webdunia.com

posted under |

Ujala-Asianet film awards 2010 announced

Mohanlal won the Ujala- Asianet Best Actor award for his performances in `Bhramaram’ and `Ividam Swargamanu’.

The Hariharan-M T Vasudevan Nair duo’s historical `Pazhassiraja’ has won the Ujala-Asianet Best Film award. Mammootty was declared the Millennium Actor.

Ranjith is the best director for his work in `Paleri Manickam: A Midnight Murder Story’.

Producer P V Ganadharan has been conferred the Lifetime Achievement award.

Oscar winner Resul Pookutty will be given a special prize for outstanding contribution to Indian cinema.

The Ujala-Asianet Film Awards-2010, in 25 categories, were announced by Asianet senior vice-president, programmes, R Sreekantan Nair at a press conference here on Sunday.

The awards will be distributed during a four-hour star night to be held at the Chandrasekharan Nair Stadium here on January 16.

Here are the other awards: Youth icon of the year - Prithviraj. Best script writer - Ranjith Shankar (`Passenger’). Best actress - Kavya Madhavan (Benares).

Popular actress - Lakshmi Rai (`Ividam Swargamanu’, `2 Harihar Nagar’, `Chattambinadu’).

Best character actor - Sreenivasan (`Passenger’, `Makante Achchan’).

Best character actress - Shweta Menon (Paleri Manickam).

Best villain - Lalu Alex (`Ividam Swargamanu’).

Best comedian - Jagdeesh (`2 Harihar Nagar’).

Best lyricist - Vayalar Sarath (`Neelathamara’).

Best music director - Deepak Dev (`Puthiya Mugham’).

Best cinematographer - Ajayan Vincent (`Bhramaram’).

Best editor - Vijay Shankar (`Bhramaram’).

Source:expressbuzz.com

posted under |

Ujala Asianet Film Awards 2010 - Mohanlal2010 ഉജാല ഏഷ്യാെനറ്റ് ഫിലിം അവാര്‍ഡ് േനടിയ ലാലേട്ടന് അഭിനന്ദനങ്ങള്‍

posted under |

Ujala Asianet 2010 Awards - Exclusive

Best Actor : Mohanlal

Best Actress: Kavya Madhavan

Best Film: Pazhassi Raja

Directr: Renjith

Millenium Star Award: Mammootty

Youth Icon: Prithviraj

Swabhava Ndan: Sreenivasan

Swabhava Nadi: Swetha Menon

Janapriya Nadi: Laxmi Rai

Best New Faces: Nishan, Archana Kavi

Singers: Shankar Mahadevan, KS Chithra

Songs: Vayalar Sarathchandra Varma

Music: Deepak Dev

Script: Ranjith Shankar

Samagra Sambhavana: PV Gangadharan

posted under |

Mohanlal Fans Trivandrum Celebrations Photos

posted under |

ആന്ധ്രാ ഗ്രാമങ്ങളില്‍ ലാലേട്ടന്‍റെ വേട്ട!മോഹന്‍ലാല്‍ ആന്ധ്രാ ഗ്രാമങ്ങളില്‍ വേട്ടയ്ക്കിറങ്ങുന്നു. അതെ, മലയാളത്തിന്‍റെ മഹാനടന്‍ നായകനാകുന്ന ‘ശിക്കാര്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആന്ധ്രാപ്രദേശിലെ ഗ്രാമങ്ങളിലും വനങ്ങളിലുമാണ് ചിത്രീകരിക്കുക. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാര്‍ 2010 മാര്‍ച്ച് 20ന് ചിത്രീകരണം ആരംഭിക്കുന്നു.

ആന്ധ്രാപ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ ഒരു മലയാള സിനിമ ചിത്രീകരിക്കുന്നത് ഇതാദ്യമാണ്. ലോറി ഡ്രൈവര്‍ ബലരാമന്‍ എന്ന കഥാപാത്രത്തെയാണ് ശിക്കാറില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഈറ്റക്കാടുകളാണ് കഥയുടെ പശ്ചാത്തലം. ഇരയും വേട്ടക്കാരനും തമ്മിലുള്ള സംഘര്‍ഷവും ഒരു അച്ഛന്‍റെയും മകളുടെയും അഗാധമായ ഹൃദയബന്ധവും ഈ സിനിമ പ്രമേയമാക്കുന്നു. അനന്യയാണ് മോഹന്‍ലാലിന്‍റെ മകളുടെ വേഷത്തില്‍ അഭിനയിക്കുന്നത്.

എസ് സുരേഷ്ബാബുവിന്‍റേതാണ് ശിക്കാറിന്‍റെ തിരക്കഥ. മോഹന്‍ലാലും എം പത്മകുമാറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ടെറ്റ്കോ ഗ്രൂപ്പിന്‍റെ ബാനറില്‍ രാജഗോപാലാണ് ശിക്കാര്‍ നിര്‍മ്മിക്കുന്നത്.

അനന്യയെക്കൂടാതെ പത്മപ്രിയയും ചിത്രത്തിലെ നായികയാണ്‌‍. മുകേഷ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും വേഷമിടുന്നു. പൂയം‌കുട്ടി, അടിമാലി, തൂത്തുക്കുടി എന്നിവിടങ്ങളും ഈ സിനിമയുടെ ലൊക്കേഷനുകളാണ്.

ഗിരീഷ് പുത്തഞ്ചേരി - എം ജയചന്ദ്രന്‍ ടീമിന്‍റേതാണ് ശിക്കാറിന്‍റെ ഗാനങ്ങള്‍. അമ്മക്കിളിക്കൂട്, വര്‍ഗം, വാസ്തവം, പരുന്ത്, നൊസ്റ്റാള്‍ജിയ(കേരളാ കഫെ) എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എം പത്മകുമാര്‍ ഒരുക്കുന്ന സിനിമയാണ് ശിക്കാര്‍.

ശിക്കാറിന് തിരക്കഥയെഴുതുന്ന എസ് സുരേഷ്ബാബു മുന്‍പ് ദാദാസാഹിബ്, താണ്ഡവം, സ്വര്‍ണം തുടങ്ങിയ സിനിമകളുടെ രചന നിര്‍വഹിച്ചിട്ടുണ്ട്.

posted under |

കീര്‍ത്തിചക്ര’ ഹിന്ദിയിലേക്ക്‌


മോഹന്‍ലാല്‍-മേജര്‍ രവി കൂട്ടുകെട്ടിന്‍റെ ആദ്യ ചിത്രം ‘കീര്‍ത്തിചക്ര’ ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യപ്പെടുന്നു.

മോഹന്‍ലാല്‍ അവതരിപ്പിച്ച മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക സുനില്‍ ഷെട്ടിയായിരിക്കും. കീര്‍ത്തി ചക്ര റീമേക്ക്‌ ചെയ്യാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ്‌ ഇപ്പോള്‍ മേജര്‍ രവി.

തിരക്കഥ പരിഷ്‌കരിക്കുന്ന ജോലികളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. മോഹന്‍ലാലും തമിഴ്‌ നടന്‍ ജീവയും ആയിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്‌.

അരന്‍ എന്ന പേരില്‍ ചിത്രം തമിഴിലും റിലീസ്‌ ചെയ്‌തിരുന്നു. ഇന്ത്യന്‍ സൈനികര്‍ കാശ്‌മീരില്‍ നേരിടുന്ന പ്രതിസന്ധികളായിരുന്നു ചിത്രത്തിന്‍റെ പ്രമേയം.

അതിര്‍ത്തിരാജ്യവുമായി ഇന്ത്യന്‍ ബന്ധം കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്‌ ബോളിവുഡില്‍ പുതിയൊരു ദേശസ്‌നേഹ ചിത്രം ഒരുങ്ങുന്നത്‌.

posted under |

Mohanlal Fans Muvattupuzha Ividam Swarganu Release Ceremony

posted under |

Happy New Year to all

posted under |
Newer Posts Older Posts Home

Google+ Followers

Followers


Recent Comments