മോഹന്‍ലാലിന്‍റെ സ്വപ്നമാളിക ഉടന്‍ പൂര്‍ത്തിയാകും


മോഹന്‍ലാലിന്‍റെ സ്വപ്നമാളിക ഉടന്‍ പൂര്‍ത്തിയാകും

source:kaumudiplus.com

posted under |

മോഹന്‍ലാല്‍ ഫാന്‍സ്‌ വീഡിയോമോഹന്‍ലാല്‍ ഫാന്‍സ്‌ വീഡിയോ

Mohanlal Fans Video

posted under |

ലാലേട്ടന്റെ സൈനിക പരിശീലനം - പത്രങ്ങളിലൂടെ
Find more photos like this on Mohanlal Fans Association

posted under |

ലാലേട്ടന്‍ വീണ്ടും സിനിമയില്‍ പാടുന്നു “നാത്തൂനേ...നാത്തൂനേ...”


“നാത്തൂനേ... നാത്തൂനേ....
നാം എങ്ങോട്ടോടണു നാത്തൂനേ...
നാടോടുമ്പോള്‍ നടുവേ ഓടണു
നടുവൊടിഞ്ഞെങ്കിലിരുന്നോട്ടെ”


PROമോഹന്‍ലാല്‍ സ്വയം മറന്നു പാടുകയാണ്. അതെ, ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ സിനിമയില്‍ പിന്നണി ഗായകനാകുന്നു. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ‘ഒരുനാള്‍ വരും’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ ഈ പാട്ടുണ്ടാവുക.

ലാലിന് ഈ പാട്ട് ഏറെ പ്രത്യേകതയുള്ളതാണ്. തന്‍റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ എം ജി ശ്രീകുമാറാണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എന്നതാണ് അതിനു കാരണം. “ശ്രീകുമാറിന്‍റെ സംഗീതത്തില്‍ ഒരു പാട്ടുപാടാന്‍ അവസരം ലഭിച്ചത് സന്തോഷമുള്ള കാര്യമാണ്” - മോഹന്‍ലാല്‍ പറഞ്ഞു. ഈ ചിത്രത്തില്‍ ലാലിനെക്കൊണ്ട് പാടിക്കാനായത് തനിക്കും സന്തോഷം നല്‍കുന്നതായി ശ്രീകുമാറും പ്രതികരിച്ചു. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയുടേതാണ് വരികള്‍.

ബ്ലെസി സംവിധാനം ചെയ്ത ‘ഭ്രമരം’ എന്ന ചിത്രത്തിനു വേണ്ടിയാണ് മോഹന്‍ലാല്‍ അവസാനം പാടിയത്. “അണ്ണാറക്കണ്ണാ വാ.. പൂവാലാ.. ചങ്ങാത്തം കൂടാന്‍ വാ” എന്ന ആ ഗാനം സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. ബ്ലെസി - മോഹന്‍ലാല്‍ ടീമിന്‍റെ ‘തന്‍‌മാത്ര’യിലും മോഹന്‍ലാല്‍ ഒരു ഗാനം പാടിയിരുന്നു. ‘ഇതളൂര്‍ന്നുവീണ പനിനീര്‍ദളങ്ങള്‍ തിരികേ ചേരും പോലെ..” എന്ന ആ ഗാനവും ഹിറ്റായിരുന്നു.

വിഷ്ണുലോകം എന്ന സിനിമയിലെ “ആവാരാഹും”, ഏയ് ഓട്ടോയിലെ “സുധീ..മീനുക്കുട്ടീ”, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ “കൈതപ്പൂവില്‍ കന്നിക്കുറുമ്പില്‍...”, ബാലേട്ടനിലെ “കറുകറെ കറുത്തൊരു പെണ്ണാണ്..”, ചിത്രത്തിലെ “കാടുമീ നാടുമെല്ലാം...”, സ്ഫടികത്തിലെ “ഏഴിമല പൂഞ്ചോലാ...” തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റെ ശബ്ദത്തില്‍ ഹിറ്റായ മറ്റ് പാട്ടുകള്‍.

‘ഒരുനാള്‍ വരും’ എന്ന ചിത്രത്തില്‍ കൊളപ്പുള്ളി സുകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്

source:webdunia.com

posted under |

Mohanlal Military Training Photos

posted under |

ലാലേട്ടന്‍ സൈനികപരിശീലനം തുടരുന്നു

posted under |

Oru Naal Varum Movie Posters

posted under |

ചിട്ടയോടെ ‘കേണല്‍ മഹാദേവന്‍’പരിശീലനത്തില്‍

ചിട്ടകളുടെ അപരിചിതത്വം തീരെയില്ലാതെ നടന്‍ മോഹന്‍ലാല്‍ സൈനിക പരിശീലനം തുടങ്ങി. കുരുക്ഷേത്രയിലെ കേണല്‍ മഹാദേവനെ അനുസ്മരിപ്പിക്കും വിധമാണ് കഴിഞ്ഞദിവസം ലാല്‍ 122 ഇന്‍ഫന്‍ററി ടി എ ബറ്റാലിയനില്‍ എത്തിയത്. ലഫ്റ്റനന്‍റ് കേണല്‍ പദവി ലഭിച്ചതിന്‍റെ ഭാഗമായുള്ള പരിശീലനം മൂന്ന്‌ ദിവസം നീണ്ട്‌ നില്‍ക്കും.

മൂന്ന്‌ ഘട്ട പരിശീലനത്തില്‍ അവസാനത്തേതിലാണ്‌ കണ്ണൂരില്‍ നടക്കുന്നത്‌. കമാന്‍ഡിങ്‌ ഓഫിസര്‍ കേണല്‍ ഡേവിഡ്സണ്‍ കോലോത്ത്‌, സെക്കന്‍ഡ്‌ ഇന്‍ കമാന്‍ഡ്‌ ലെഫ്‌.കേണല്‍ കരണ്‍ ഭഗത്‌, മേജര്‍ മുനീഷ്‌ ഭരദ്വാജ്‌, സുബേദാര്‍ മേജര്‍ എച്ച്‌ വിജയന്‍ തുടങ്ങിയവര്‍ ലഫ്റ്റനന്‍റ് കേണല്‍ മോഹന്‍ലാലിന്‌ സൈനിക പരിശീലനത്തിന്‍റെ പാഠങ്ങള്‍ പറഞ്ഞ്‌ കൊടുത്തു.

ആസ്ഥാനത്തിന്‍റെ കവാടത്തില്‍ നിന്ന് തുറന്ന ജീപ്പില്‍ പട്ടാളച്ചിട്ടയോടെയുള്ള മോഹന്‍ ലാലിന്‍റെ വരവ് കാണികളെ ഓര്‍മ്മിപ്പിച്ചത് കേണല്‍ മഹാദേവനെ. സൈനിക ക്യാമ്പിലെ ആരാധകര്‍ ചുറ്റിവളഞ്ഞെങ്കിലും ചിട്ടയില്‍ അണുവിട തെറ്റുവരുത്താന്‍ ലാല്‍ അനുവദിച്ചില്ല. ആസ്ഥാനത്തിനകത്തെ ക്ഷേത്രത്തില്‍ നടന്ന ഭജനയിലും പൂജകളിലും മോഹന്‍ ലാല്‍ പങ്കെടുത്തു. പരിശീലനത്തിനു ശേഷം ശനിയാഴ്ച നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ ലാല്‍ ലെഫ്റ്റനന്‍റ് കേണല്‍ മോഹന്‍ ലാല്‍ ആകും.

source:webdunia.com

posted under |

Mohanlal's new Benz

posted under |

ലാലേട്ടന്റെ പുതിയ ബെന്‍സ്‌ കാര്‍


posted under |

Mohanlal Fans Kottayam District Committee
posted under |

Mohanlal's charectors as Wood Art


Mohanlal's charectors as Wood Art

ലാലേട്ടന്റെ കഥാപാത്രങ്ങള്‍ തടിയില്‍ കൊത്തുപണിയില്‍ വിരിഞ്ഞപ്പോള്‍

കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

posted under |

ലാലേട്ടന് മമ്മൂക്കയുടെ സല്യുട്ട് ....posted under |

Mohanlal in Norka Roots Advertisement

posted under |

കാണ്ഡഹാറില്‍ സൂര്യയ്ക്ക് പകരം അരുണ്‍ വിജയ്മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാണ്ഡഹാര്‍’ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നിന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പിന്‍‌മാറിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. മോഹന്‍ലാലും അമിതാഭ് ബച്ചനും അഭിനയിക്കുന്ന ചിത്രത്തില്‍ നിന്ന് സൂര്യ പിന്‍‌മാറിയത് നിസാരമായ കാരണങ്ങളുടെ പേരിലാണ്.

ഇപ്പോഴിതാ സൂര്യയ്ക്ക് പകരം തമിഴിലെ മറ്റൊരു യുവതാരം അരുണ്‍ വിജയ് കാണ്ഡഹാറില്‍ അഭിനയിക്കാനൊരുങ്ങുന്നു. അതെ, മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മേജര്‍ മഹാദേവന്‍റെ ബഡ്ഡിയായി അഭിനയിക്കുന്നത് അരുണ്‍ വിജയ് ആണ്.

തമിഴില്‍ സൂപ്പര്‍താര പദവിയിലേക്ക് കുതിക്കുന്ന നടനാണ് അരുണ്‍ വിജയ്. അദ്ദേഹത്തിന്‍റെ ‘മലൈ മലൈ’ എന്ന ചിത്രം കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. അരുണിന്‍റെ പുതിയ ചിത്രമായ ‘മഞ്ച വേലു’ കോളിവുഡ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന സിനിമയാണ്. പാണ്ഡവര്‍ ഭൂമി, തവം, വേദ, ഇയര്‍ക്കൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അരുണ്‍ വിജയ് തമിഴകത്തിന്‍റെ പ്രിയപ്പെട്ട നടനായത്. തമിഴിലെ പ്രമുഖ നടനായ വിജയകുമാറിന്‍റെ മകനാണ് അരുണ്‍ വിജയ്.

കാണ്ഡഹാറിലെ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ് ‘കാണ്ഡഹാര്‍’ എന്ന ചിത്രത്തിന്‍റേത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായാണ് മേജര്‍ രവി കാണ്ഡഹാര്‍ ഒരുക്കുന്നത്. ഇതേ പ്രമേയവുമായി തമിഴിലെ പ്രശസ്ത സംവിധായകന്‍ രാധാമോഹന്‍ ഒരു സിനിമയൊരുക്കുന്നു എന്ന കാരണം പറഞ്ഞാണ് സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.

source:webdunia.com

posted under |

ലാലേട്ടന്‍ ഇനി മുതല്‍ പത്മശ്രി ഭരത് ലെഫ്ടനന്റ്റ് കേണല്‍ ഡോക്ടര്‍ മോഹന്‍ലാല്‍

ലാലേട്ടന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ലാലേട്ടന്‍ ഇനി മുതല്‍ പത്മശ്രി ഭരത് ലെഫ്ടനന്റ്റ് കേണല്‍ ഡോക്ടര്‍ മോഹന്‍ലാല്‍
Lalettan is now Dr.Mohanlal

posted under |

ബിരുദത്തിന് മുന്നില്‍ വെറും സിനിമാ നടന്‍: മോഹന്‍ലാല്‍


കാലടി സര്‍വ്വകലാ‍ശാലയുടെ ഡി ലിറ്റ് ബിരുദത്തിന് മുന്നില്‍ താന്‍ വെറുമൊരു സിനിമാനടനാണെന്ന് നടന്‍ മോഹന്‍ലാല്‍. കാലടി ശ്രീശങ്കര സംസ്കൃത സര്‍വ്വകലാശാലയുടെ ഡി- ലിറ്റ്‌ ബിരുദം സ്വീകരിച്ചതിനു ശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു മോഹന്‍ലാല്‍.

ഈ ബിരുദം തനിക്ക് വലിയ ഒരു ഉത്തരവാദിത്തമാണ് തരുന്നതെന്നും മോഹന്‍ ലാല്‍ പറഞ്ഞു. അഭിനയത്തിന്‍റെ വഴി താന്‍ തെരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ വിലക്കിയില്ല. പഠിച്ച് വലിയ ഒരാളാകണമെന്ന് അച്ഛന്‍ ചിലപ്പോള്‍ കൊതിച്ചിരിക്കാം. അച്ഛന്‍ അങ്ങനെ കൊതിച്ചിരുന്നെങ്കില്‍ ഈ പുരസ്ക്കാരം ഞാന്‍ അദ്ദേഹത്തിനു സമര്‍പ്പിക്കുകയാണ്.

സംഗീതവിസ്മയമായിരുന്നു എം എസ് സുബ്ബലക്ഷ്മിയുടെ മുമ്പില്‍ താന്‍ വെറുമൊരു പ്രധാനമന്ത്രിയാണെന്ന് ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്രു പറഞ്ഞിരുന്നു. ആ വാക്ക് കടമെടുത്തു
പറയുകയാണ് ഇ ബിരുദത്തിന് മുന്നില്‍ ഞാന്‍ വെറുമൊരു സിനിമാനടന്‍ മാത്രമാണ്-മോഹന്‍ലാല്‍ പറഞ്ഞു.

Source:webdunia.com
pic:manoramaonline.com

posted under |

ക്രിസ്ത്യന്‍ ബ്രദേഴ്സും പോക്കിരിരാജയും ഏറ്റുമുട്ടും

യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ബോക്സോഫീസില്‍ ഏറ്റുമുട്ടുന്നത് പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായി അവരുടെ ചിത്രങ്ങള്‍ തമ്മില്‍ കടുത്ത മത്സരം നടക്കാറുണ്ട്. വരുന്ന ഏപ്രില്‍ 30ന് അതുപോലെ, അല്ലെങ്കില്‍ അതിലുമെത്രയോ strong ആയ ഒരു ഏറ്റുമുട്ടലിന് കളമൊരുങ്ങുകയാണ്.

മമ്മൂട്ടിയുടെ ‘പോക്കിരിരാജ’യും മോഹന്‍ലാലിന്‍റെ ക്രിസ്ത്യന്‍ ബ്രദേഴ്സുമാണ് ഏപ്രില്‍ 30ന് റിലീസ് ചെയ്യുന്നത്. രണ്ടു ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനാണ് അതോടെ തുടക്കം കുറിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍‌മാരാകുന്നു എന്നതിലുപരി താരനിബിഡമായ രണ്ടു സിനിമകളുടെ മത്സരമായി ഇതു മാറും.

പോക്കിരിരാജയില്‍ മമ്മൂട്ടിയെക്കൂടാതെ യുവ സൂപ്പര്‍താരം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ ബ്രദേഴ്സ് താരപ്പകിട്ടിന്‍റെ കാര്യത്തില്‍ പോക്കിരിരാജയെ കടത്തിവെട്ടും. മോഹന്‍ലാലിനെ കൂടാതെ സുപ്രീം സ്റ്റാര്‍ ശരത്കുമാര്‍, ആക്ഷന്‍ ഹീറോ സുരേഷ്ഗോപി, ജനപ്രിയതാരം ദിലീപ് എന്നിവരാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ നായകന്‍‌മാര്‍.

തമിഴ് താരസുന്ദരി ശ്രേയയാണ് പോക്കിരിരാജയില്‍ നായിക. കാവ്യാമാധവന്‍, ലക്ഷ്മി റായ്, ലക്ഷ്മി ഗോപാലസ്വാമി, പ്രിയങ്ക എന്നിങ്ങനെ ഒരു നായികാ നിരതന്നെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സില്‍. നവാഗതനായ വൈശാഖ് ആണ് പോക്കിരിരാജ സംവിധാനം ചെയ്യുന്നതെങ്കില്‍ മാസ്റ്റര്‍ ഡയറക്ടര്‍ ജോഷിയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ് ഒരുക്കുന്നത്. ട്വന്‍റി20ക്ക് ശേഷം ജോഷിയുടെ ഒരു ‘താരക്കൂട്ട്’ ചിത്രമാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ്.

രണ്ടു ചിത്രങ്ങള്‍ക്കും തമ്മില്‍ ഏറെ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രണ്ട് സാമ്യങ്ങളും കാണാന്‍ കഴിയും. രണ്ടു ചിത്രങ്ങളും ഗുണ്ടാ കുടുംബങ്ങളുടെ കഥയാണ്. രണ്ടു ചിത്രങ്ങളുടെയും തിരക്കഥ രചിച്ചിരിക്കുന്നത് ഉദയ്‌കൃഷ്ണ - സിബി കെ തോമസ് ടീമാണ്.

എന്തായാലും ഏപ്രില്‍ 30 യൂണിവേഴ്സല്‍ സ്റ്റാറിന്‍റെയും മെഗാസ്റ്റാറിന്‍റെയും ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വേണ്ടത്രയുള്ള ദിവസമായിരിക്കും.

posted under |

Oru Naal Varum Movie Posters Mohanlal Sreenivasan
posted under |

മോഹന്‍ലാല്‍ ഫാന്‍സ്‌ കൊല്ലം തൊടിയൂര്‍ യുണിറ്റ് കലണ്ടര്‍ ഉത്കാടനം


മോഹന്‍ലാല്‍ ഫാന്‍സ്‌ കൊല്ലം തൊടിയൂര്‍ യുണിറ്റ് കലണ്ടര്‍ ഉത്കാടനം, ലാലേട്ടന്‍ ഒരുനാള്‍ വരും ചിത്രത്തിന്റെ സെറ്റില്‍ വച്ച് നിര്‍വഹിക്കുന്നു .

posted under |

ലാലേട്ടന്‍ കൊല്ലം സായി നികേതനിലെ കുട്ടികളോടൊപ്പം

ഒരു നാള്‍ വരും ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ലാലേട്ടന്‍ കൊല്ലം സായി നികേതനിലെ കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്തി . കുട്ടികളോടൊപ്പം കാര്യങ്ങള്‍ പറഞ്ഞും, ഓട്ടോഗ്രാഫ് നല്‍കിയും അവരെ കൂടെ നിര്‍ത്തി ഫോട്ടോസ് എടുപ്പിക്കുകയും ചെയ്തു. മോഹന്‍ലാല്‍ ഫാന്‍സ്‌ കൊല്ലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് കുട്ടികളെ തിരുവനന്തപുരത്ത് കൊണ്ട് പോയത്. മോഹന്‍ലാല്‍ ഫാന്‍സ്‌ കൊല്ലം ജില്ല സെക്രടറി രാജേഷ്‌ കുമാര്‍ , പ്രസിഡന്റ്‌ കണ്ണന്‍ കൂടാതെ ജില്ല കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.


posted under |

മോഹന്‍ലാലിന്‍റെ നായികയായി സ്നേഹ

സ്നേഹ വീണ്ടും മലയാളത്തിലെത്തുന്നു. ഇത്തവണ മോഹന്‍ലാലിന്‍റെ നായികയായാണ് സ്നേഹ മല്ലുവുഡിലെത്തുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി സ്നേഹ കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. എന്നാല്‍ ഇത് ഏതു പ്രൊജക്ടാണെന്ന കാര്യത്തില്‍ കൃത്യമായ അറിവ് ലഭിച്ചിട്ടില്ല. ഉടന്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹ ആദ്യമായാണ് മോഹന്‍ലാലിന്‍റെ നായികയാകുന്നത്. ‘ഇങ്ങനെ ഒരു നിലാപ്പക്ഷി’ എന്ന മലയാള ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ സ്നേഹ പിന്നീട് തമിഴിലും തെലുങ്കിലും ശക്തമായ സാന്നിധ്യമായി. തമിഴില്‍ ‘ആനന്ദം’ എന്ന മമ്മൂട്ടി ചിത്രത്തില്‍ നായികയായ സ്നേഹ പിന്നീട് മമ്മൂട്ടിയുടെ നായികയായിത്തന്നെ മലയാളത്തില്‍ തിരിച്ചെത്തി. ജോണി ആന്‍റണി സംവിധാനം ചെയ്ത തുറുപ്പുഗുലാനിലൂടെ.

വീണ്ടും ‘വന്ദേമാതരം’ എന്ന തമിഴ് - മലയാളം പ്രൊജക്ടില്‍ സ്നേഹ അഭിനയിച്ചു. ഈ ചിത്രത്തിലും മമ്മൂട്ടിയായിരുന്നു നായകന്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന പോക്കിരിരാജ എന്ന മമ്മൂട്ടിച്ചിത്രത്തിലും സ്നേഹ അഭിനയിക്കുമെന്ന് സൂചനയുണ്ട്.

തമിഴില്‍ തന്‍റെ ‘നല്ല കാലം’ അവസാനിച്ചുകഴിഞ്ഞു എന്ന് ബോധ്യമായ സ്നേഹ മലയാളത്തില്‍ ചുവടുറപ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് താരം മോഹന്‍ലാല്‍ ചിത്രത്തിന് ഡേറ്റ് നല്‍കിയിരിക്കുന്നത്.

source:webdunia.com

posted under |

Mohanlal Sameera Oru Naal Varum PhotosMohanlal Sameera Oru Naal Varum Photos

posted under |
Newer Posts Older Posts Home

Google+ Followers

Followers


Recent Comments