Vote for Lalettan.....

Vote for Lalettan.....

http://www.whopopular.com/Mohanlal-[2]#lalettan

posted under |

ഒരു നാള്‍ വരും മേയ് 7ന് എത്തും
കൊളപ്പുള്ളി സുകുമാരന്‍ വരികയാണ്. നൂറുനൂറു പ്രശ്നങ്ങളും അഴിയാക്കുരുക്കുകളുമായി മേയ് ഏഴിനാണ് കക്ഷി എത്തുന്നത്. ഓരോ കുരുക്ക് അഴിക്കാന്‍ സുകുമാരന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ കുരുക്കുകള്‍ സൃഷ്ടിക്കുന്ന ടൌണ്‍ പ്ലാനിംഗ് ഓഫീസറും ഒപ്പമുണ്ടാകും. അതേ, ശ്രീനിവാസന്‍റെ തിരക്കഥയില്‍ ടി കെ രാജീവ്‌കുമാര്‍ സംവിധാനം ചെയ്ത ‘ഒരുനാള്‍ വരും’ എന്ന ചിത്രമാണ് പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്നത്.

കൊളപ്പുള്ളി സുകുമാരന്‍ എന്ന നായക കഥാപാത്രത്തെ മോഹന്‍ലാലാണ് അവതരിപ്പിക്കുന്നത്. മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തെത്തുന്ന ഗ്രാമീണ കര്‍ഷകനാണ് കൊളപ്പുള്ളി സുകുമാരന്‍. നഗരത്തില്‍ കുറച്ചു സ്ഥലം വാങ്ങി അതില്‍ വീടുവയ്ക്കുകയാണ് സുകുമാരന്‍റെ ലക്‍ഷ്യം. എന്നാല്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ടൌണ്‍ പ്ലാനിംഗ് ഓഫീസര്‍ സുകുമാരന്‍റെ ലക്‍ഷ്യത്തിന് വിഘാതമാകുകയാണ്.

‘അഴിമതി’ എന്ന വിഷയത്തിലാണ് ശ്രീനിവാസന്‍ ഇത്തവണ ശ്രദ്ധകൊടുത്തിരിക്കുന്നത്. സമൂഹത്തിന്‍റെ എല്ലാമേഖലകളിലും ഇന്ന് നിറഞ്ഞു നില്‍ക്കുന്ന അഴിമതിയെ ആക്ഷേപഹാസ്യത്തിലൂടെ ശ്രീനി വെളിച്ചത്തു കൊണ്ടുവരികയാണ്. ‘ഉദയനാണ് താരം’ എന്ന മെഗാഹിറ്റിന് ശേഷം ശ്രീനിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ‘ഒരുനാള്‍ വരും’. ബോളിവുഡ് സുന്ദരി സമീരാ റെഡ്ഡിയാണ് നായിക. സമീര അഭിനയിക്കുന്ന ആദ്യ മലയാളചിത്രമാണിത്.

പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ടി കെ രാജീവ്‌കുമാര്‍ ഒരുക്കുന്ന ചിത്രമാണിത്. മണിയന്‍‌പിള്ള രാജുവാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ഛോട്ടാമുംബൈ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളുടെ നിര്‍മ്മാതാവ് മണിയന്‍‌പിള്ള രാജു ആയിരുന്നു. ദാമര്‍ സിനിമയാണ് ‘ഒരുനാള്‍ വരും’ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

posted under |

Mohanlal to be the brand ambassador of CIGF


Mohanlal to be the brand ambassador of the Commonwealth Inclusive Growth Foundation.

posted under |

ലാലേട്ടനും കുടുംബവും സുരേഷ് ഗോപിയുടെ വീട്ടില്‍.....
posted under |

മോഹന്‍ലാല്‍ - സംഗീത് ശിവന്‍ ചിത്രം ‘ഭാസുരം’

സംഗീത് ശിവന്‍ വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുകയാണ്. ‘ഭാസുരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ രചനയും സംഗീത് ശിവന്‍ തന്നെ നിര്‍വഹിക്കുമെന്ന് സൂചന. റിലയന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിച്ചേക്കും.

വര്‍ഷങ്ങള്‍ക്കു മുമ്പ് താന്‍ സംവിധാനം ചെയ്ത ‘യോദ്ധ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് സംഗീത് ശിവന്‍ ആദ്യം പ്ലാന്‍ ചെയ്തത്. എ ആര്‍ റഹ്‌മാന്‍ ആ ചിത്രത്തിന് സംഗീതം നല്‍കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ വന്‍ ചെലവു വരുന്ന ആ പദ്ധതി തല്‍ക്കാലം മാറ്റിവയ്ക്കാന്‍ സംഗീത് ശിവന്‍ നിര്‍ബന്ധിതനാകുകയായിരുന്നു എന്നാണ് അറിയുന്നത്.

‘ഭാസുരം’ ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ഒരു കുടുംബചിത്രമായിരിക്കും. സന്തോഷ് ശിവന്‍ ക്യാമറ കൈകാര്യം ചെയ്യും. നായിക തമിഴകത്തു നിന്നായിരിക്കുമെന്നും സൂചനയുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി യോദ്ധ, നിര്‍ണയം, ഗാന്ധര്‍വ്വം എന്നീ ചിത്രങ്ങള്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്തിട്ടുണ്ട്.

source:webdunia.com

posted under |

Janakan 15th Day Poster

posted under |

മോഹന്‍ലാലിന് പ്രതിയോഗി സമുദ്രക്കനി!

സമുദ്രക്കനിയെ തമിഴ് പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. തമിഴ് സിനിമകള്‍ കാണുന്ന മലയാളികള്‍ക്കും സമുദ്രക്കനി സുപരിചിതനാണ്. സുബ്രഹ്‌മണ്യപുരം എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രത്തില്‍ ‘കനകന്‍’ എന്ന വില്ലനെ അവിസ്മരണീയമാക്കിയ സമുദ്രക്കനി പിന്നീട് നാടോടികള്‍ എന്ന സിനിമ സംവിധാനം ചെയ്തും ശ്രദ്ധേയനായി. ഇപ്പോള്‍ ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്, സമുദ്രക്കനി ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന് പറയാനാണ്.

മോഹന്‍ലാല്‍ നായകനാകുന്ന ‘ശിക്കാര്‍’ എന്ന ചിത്രത്തിലാണ് സമുദ്രക്കനി അഭിനയിക്കുന്നത്. അതും ചെറിയ വേഷമൊന്നുമല്ല. മോഹലാലിന്‍റെ വില്ലനായാണ് അദ്ദേഹത്തിന്‍റെ മലയാളത്തിലേക്കുള്ള പ്രവേശം. കോതമംഗലത്ത് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

എസ് സുരേഷ്ബാബുവിന്‍റെ തിരക്കഥയില്‍ എം പത്‌മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സമുദ്രക്കനിയുടെ നാടോടികളില്‍ നായികയായിരുന്ന അനന്യ ശിക്കാറില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിക്കുന്നു. നീലത്താമരയിലൂടെ പ്രശസ്തനായ കൈലാസും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ലോറി ഡ്രൈവറായ ബലരാമനാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍. പകയുടെയും പ്രതികാരത്തിന്‍റെയും കഥയാണ് ശിക്കാര്‍. മോഹന്‍ലാലിനെ വിടാതെ പിന്തുടരുന്ന വില്ലനായാണ് സമുദ്രക്കനി അഭിനയിക്കുന്നത്. എം പത്‌മകുമാറിന്‍റെ ചിത്രത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

നാടോടികള്‍ കൂടാതെ, ശംഭോ ശിവശംഭോ, നെറഞ്ച മനസ്, ഉന്നൈ ശരണടന്തേന്‍ എന്നീ സിനിമകളും സമുദ്രക്കനി സംവിധാനം ചെയ്തിട്ടുണ്ട്.

source:webdunia.com

posted under |

ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ ബിഗ്‌ബിക്ക് പണം വേണ്ടയൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ തനിക്ക് പണം ആവശ്യമില്ലെന്ന് അമിതാഭ് ബച്ചന്‍. ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ തനിക്ക് ഒരു ബഹുമതിയാണെന്നും ബിഗ്ബി. തന്‍റെ ബ്ലോഗിലെ പുതിയ പോസ്റ്റിലാണ് അദ്ദേഹം മോഹന്‍ലാലിനോടുള്ള ആദരവ് ഇങ്ങനെ വ്യക്തമാക്കുന്നത്.

“കാണ്ഡഹാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ സമ്മതിച്ചതിന് ശേഷം ഡേറ്റും പ്രതിഫലക്കാര്യങ്ങളും തീരുമാനിക്കാന്‍ മോഹന്‍ലാലും സംവിധായകന്‍ മേജര്‍ രവിയും എന്‍റെയടുത്തു വന്നു. മൂന്നു ദിവസത്തെ ഡേറ്റിന് പണമോ? അതും മോഹന്‍ലാലിനെപ്പോലെ ഒരു നടനോടൊപ്പം? അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതു തന്നെ ഒരു ബഹുമതിയാണ്.” - അമിതാഭ് ബച്ചന്‍ പറയുന്നു.

“പണം വേണ്ടെന്നു ഞാന്‍ അവരോടു പറഞ്ഞു. അവര്‍ക്കു വീട്ടില്‍ ഉണ്ടാക്കിയ ചായ കുടിക്കാന്‍ കൊടുത്തു. ഷേക്‍ഹാന്‍ഡും നല്‍കി.” - കാണ്ഡഹാര്‍ എന്ന ബിഗ്ബജറ്റ് ചിത്രത്തിലേക്കുള്ള ബിഗ്ബിയുടെ വരവ് ഇങ്ങനെയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍‌മാരില്‍ ഒരാളാണ് മോഹന്‍ലാലെന്ന് അമിതാഭ് ബച്ചന്‍ എഴുതുന്നു. ഊട്ടിയിലായിരിക്കും അമിതാഭ് ബച്ചനും മോഹന്‍ലാലും ഒന്നിച്ചുള്ള രംഗങ്ങള്‍ ചിത്രീകരിക്കുക. ഹിന്ദിയിലെ മറ്റൊരു സൂപ്പര്‍താരം സുനില്‍ ഷെട്ടി ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ സഹായിയായി വേഷമിടുന്നുണ്ട്.

source:webdunia.com

posted under |

Christian Brothers Poster

posted under |

കാണ്ഡഹാറില്‍ മോഹന്‍ലാലിനൊപ്പം സുനില്‍ ഷെട്ടിമേജര്‍ രവി സംവിധാനം ചെയ്യുന്ന ‘കാണ്ഡഹാര്‍’ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നിന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ പിന്‍‌മാറിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സൂര്യയ്ക്ക് പകരം തമിഴിലെ മറ്റൊരു യുവതാരം അരുണ്‍ വിജയ് കാണ്ഡഹാറില്‍ അഭിനയിക്കാനൊരുങ്ങുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അറിയുന്നത്, സൂര്യ ചെയ്യാനിരുന്ന വേഷത്തില്‍ ഹിന്ദി സൂപ്പര്‍താരം സുനില്‍ ഷെട്ടി അഭിനയിക്കും എന്നാണ്.

ഇക്കാര്യത്തില്‍ സുനില്‍ ഷെട്ടി സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. “മേജര്‍ രവി എന്‍റെ സുഹൃത്താണ്. അദ്ദേഹം വിളിച്ചാല്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കും. കാണ്ഡഹാറിലേക്ക് രവി എന്നെ വിളിച്ചിട്ടുണ്ട്. ആ ചിത്രത്തില്‍ ഞാന്‍ ഉണ്ടാകും” - സുനില്‍ പറഞ്ഞു.

കാണ്ഡഹാറിലെ വിമാനം റാഞ്ചലുമായി ബന്ധപ്പെട്ട കഥയാണ് ‘കാണ്ഡഹാര്‍’ എന്ന ചിത്രത്തിന്‍റേത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളുടെ തുടര്‍ച്ചയായാണ് മേജര്‍ രവി കാണ്ഡഹാര്‍ ഒരുക്കുന്നത്. ഇതേ പ്രമേയവുമായി തമിഴിലെ പ്രശസ്ത സംവിധായകന്‍ രാധാമോഹന്‍ ഒരു സിനിമയൊരുക്കുന്നു എന്ന കാരണം പറഞ്ഞാണ് സൂര്യ ഈ ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.

എന്നാല്‍, മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മേജര്‍ മഹാദേവന്‍റെ ബഡ്ഡിയായി അഭിനയിക്കാനുള്ള താല്‍പ്പര്യക്കുറവാണ് സൂര്യയുടെ പിന്‍‌മാറ്റത്തിന് കാരണമായി അറിയാന്‍ കഴിയുന്നത്. സുനില്‍ ഷെട്ടി മോഹന്‍ലാലിന്‍റെ സുഹൃത്തും ലാല്‍ എന്ന നടനെ ഏറ്റവും ബഹുമാനിക്കുന്ന ആളുമാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരം താന്‍ ഉപയോഗിക്കുമെന്നാണ് സുനില്‍ പറയുന്നത്. മുമ്പ് ‘കാക്കക്കുയില്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഒരു ചെറിയ റോളില്‍ സുനില്‍ ഷെട്ടി അഭിനയിച്ചിരുന്നു.

Source:webdunia.com

posted under |

Mohanlal Fans Association Celebrations after JanakanMohanlal Fans Association Celebrations after Janakan

posted under |

ജനകന്‍: ഒരു ഗംഭീര സിനിമ


പേരില്‍ തുടങ്ങുന്ന വ്യത്യസ്തത പ്രമേയത്തിലും ആഖ്യാനത്തിലും നിലനിര്‍ത്തി, ഒരു സൂപ്പര്‍ ത്രില്ലര്‍ റിലീസ് ചെയ്തു. ആദ്യ ഷോ കാണാന്‍ ജനസമുദ്രമാണ് തിരുവനന്തപുരം ശ്രീകുമാര്‍ തിയേറ്ററില്‍ ഒഴുകിയെത്തിയത്. പടം അവസാനിച്ചപ്പോള്‍ ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞു - ഇതൊരു ഗംഭീര സിനിമ!അതേ, ‘ജനകന്‍’ പ്രേക്ഷകമനസുകള്‍ കീഴടക്കിയിരിക്കുന്നു. സമീപകാലത്തൊന്നും ഇത്രയും സസ്പെന്‍സ് നിറഞ്ഞ കഥയുള്ള, ചടുലമായ വിഷ്വലുകളുള്ള, ശക്തമായ ഡയലോഗുകളുള്ള ഒരു സിനിമ കണ്ടിട്ടില്ല. ചിത്രത്തിന്‍റെ സംവിധായകന്‍ എന്‍ ആര്‍ സഞ്ജീവിനൊപ്പമാണ് ഞാന്‍ സിനിമ കണ്ടത്. ‘സിനിമ മോശമാണെങ്കില്‍ ഞാന്‍ കൂവും’ എന്ന് സഞ്ജീവിനോട് പറഞ്ഞിട്ടാണ് സ്ക്രീനിലേക്ക് മനസും മിഴികളും ഉറപ്പിച്ചത്.അത്ഭുതപ്പെട്ടു പോയി‍. ഇത്രയും ഷോക്കിംഗായ ഒരു സിനിമ എന്‍റെ ഓര്‍മ്മയില്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂ. ജോഷി, ഷാജി കൈലാസ് എന്നിവരുടെ നിരയിലേക്ക് എന്‍ ആര്‍ സഞ്ജീവ് എന്ന നവാഗതന്‍ തന്‍റെ കസേര വലിച്ചിട്ടിരിക്കുന്നു. അമ്പതു സിനിമ സംവിധാനം ചെയ്ത പ്രഗത്ഭനായ ഒരു സംവിധായകന്‍റെ കൈത്തഴക്കമാണ് സഞ്ജീവ് ജനകനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പടം തീര്‍ന്നപ്പോള്‍ സഞ്ജീവിന്‍റെ ഇരു‌കൈകളും പിടിച്ചുകുലുക്കി ഞാന്‍ പറഞ്ഞു - “ഉജ്ജ്വലം!”മോഹന്‍ലാലും സുരേഷ്ഗോപിയും തകര്‍ത്തഭിനയിച്ചിരിക്കുന്ന ജനകനിലെ ഓരോ രംഗവും ശ്വാസമടക്കിപ്പിടിച്ചേ കാണാനാവൂ. നിറമിഴികളോടെയാണ് വീട്ടമ്മമാര്‍ തിയേറ്ററില്‍ നിന്ന് പുറത്തിറങ്ങുന്നതു കണ്ടത്. കുടുംബബന്ധങ്ങളുടെ ആര്‍ദ്രതയുള്ള ഈ ത്രില്ലര്‍ മാസങ്ങളോളം തിയേറ്ററുകള്‍ നിറഞ്ഞോടും എന്ന് തീര്‍ച്ച. കഥയെക്കുറിച്ച്...തിരുവനന്തപുരം നഗരത്തിലേക്ക് മൂന്നു ക്രിമിനലുകള്‍ എത്തിയിരിക്കുന്നു എന്ന് പൊലീസിന് അറിയിപ്പു ലഭിക്കുന്നു. വിശ്വനാഥന്‍(സുരേഷ്ഗോപി), മോനായി(ബിജു മേനോന്‍), പഴനി(ഹരിശ്രീ അശോകന്‍) എന്നിവരാണവര്‍. നാടിനെ നടുക്കിയ മൂന്നു കൊലപാതകങ്ങള്‍ നടത്തിയവരാണവര്‍. പഴനിയെയും മോനായിയെയും വലയിലാക്കാന്‍ പൊലീസിന് കഴിഞ്ഞെങ്കിലും അവരെ വിശ്വനാഥന്‍ രക്ഷപെടുത്തുന്നു. മൂവര്‍ക്കും ഒരു ലക്‍ഷ്യമേയുള്ളൂ. പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനായ സൂര്യനാരായണനെ കാണുക!
ആഭ്യന്തരമന്ത്രിയുടെയും കമ്മീഷണറുടെയും മക്കളുടെ സഹായത്തോടെ അവര്‍ സൂര്യനാരായണന്‍റെ വീട്ടിലെത്തുന്നു. സാക്ഷാല്‍ മോഹന്‍ലാലാണ് സൂര്യനാരായണനെ അവതരിപ്പിക്കുന്നത്(ഇത്രയും തലയെടുപ്പോടെ മോഹന്‍ലാലിനെ സ്ക്രീനില്‍ കണ്ടിട്ട് കാലം കുറേയായി എന്നു പറയാതെ വയ്യല്ലോ). അവരുടെ പിന്നാലെ പൊലീസും എത്തുന്നു. സൂര്യനാരായണന്‍റെ മുന്നില്‍ അവര്‍ക്ക് തോറ്റു മടങ്ങേണ്ടി വന്നു.വിശ്വനാഥനും കൂട്ടരും തങ്ങളുടെ കഥ സൂര്യനാരായണനെ അറിയിക്കുന്നു. ‘വധശിക്ഷയില്‍ കുറഞ്ഞൊന്നും ഈ കേസില്‍ നിങ്ങള്‍ക്ക് ലഭിക്കില്ല’ എന്നാണ് സൂര്യനാരായണന്‍ പ്രതികരിക്കുന്നത്. എന്നാല്‍ ആ കൊലപാതകങ്ങള്‍ എന്തിനാണ് വിശ്വനാഥന്‍ ചെയ്തത് എന്നത് സൂര്യനാരായണനെ പിടിച്ചുകുലുക്കുന്നു. അയാള്‍ ആ കേസ് ഏറ്റെടുക്കുകയാണ്.സൂര്യനാരായണന്‍ ഏറ്റെടുത്ത ഒരു കേസും വിജയം കാണാതെ പോയിട്ടില്ല. പക്ഷേ ഇതങ്ങനെയായിരുന്നില്ല. ഈ കേസ് വിജയിക്കണമെങ്കില്‍ അസാധാരണമായ മാര്‍ഗങ്ങളിലൂടെ അദ്ദേഹത്തിന് സഞ്ചരിക്കേണ്ടതുണ്ടായിരുന്നു.വിശ്വനാഥന്‍ എന്തിന് ആ കുറ്റകൃത്യം ചെയ്തു?വിശ്വനാഥന്‍ ഒരു സാധാരണ മനുഷ്യനാണ്. ഭാര്യ നിര്‍മ്മല(കാവേരി)യും മകള്‍ സീത(പ്രിയ)യുമാണ് അയാളുടെ ലോകം. മകളെ നഗരത്തില്‍ വിട്ടു പഠിപ്പിക്കുകയണ് ആ മാതാപിതാക്കള്‍. അവളെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് അവരുടെ മനസു നിറയെ. എല്ലാ വാരാന്ത്യങ്ങളിലും സീത അച്ഛന്‍റെയും അമ്മയുടെയും അടുക്കല്‍ ഓടിയെത്തും. എന്നാല്‍, ഒരു വാരാന്ത്യത്തില്‍ മാത്രം അവള്‍ എത്തിയില്ല.അവളെ അന്വേഷിച്ചു പായുകയായിരുന്നു വിശ്വം. ഒടുവില്‍ അവള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നതായി വിവരം ലഭിച്ചു. അവരെത്തുമ്പോള്‍ മകള്‍ കോമാ അവസ്ഥയിലായിരുന്നു. പിന്നീട് അവള്‍ മരണത്തിന് കീഴടങ്ങി. ഞെട്ടലോടെയാണ് വിശ്വനാഥന്‍ ആ വിവരം അറിഞ്ഞത്. തന്‍റെ മകള്‍ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായിരുന്നു!തന്‍റെ മകളെ കൊന്നവരെ വലയിലാക്കാന്‍ അയാള്‍ നിയമത്തിന്‍റെ വാതിലില്‍ മുട്ടി. പക്ഷേ, എല്ലാ പീഡനക്കേസുകളും പോലെ ഇതും തേഞ്ഞുമാഞ്ഞു പോയി. പക്ഷേ, തന്‍റെ മകളെ കൊന്നവരോടുള്ള പക ആ അച്ഛന്‍റെ മനസില്‍ എരിഞ്ഞു. അവരെ ശിക്ഷിക്കാന്‍ അയാള്‍ നേരിട്ട് രംഗത്തിറങ്ങി.ക്ലൈമാക്സ്അത്യുജ്ജ്വലമായ ക്ലൈമാക്സാണ് ജനകന്‍റെ ഏറ്റവും വലിയ സവിശേഷത. കോടതിമുറികളും സാക്ഷിക്കൂടുകളുമൊന്നുമില്ല. സൂര്യനാരായണന്‍ എന്ന അഭിഭാഷകന്‍ അയാളുടെ ബുദ്ധിവൈഭവത്താല്‍ കേസിന്‍റെ തുമ്പുകള്‍ വെളിച്ചത്തു കൊണ്ടുവരികയാണ്. അവസാന ഇരുപതു മിനിറ്റില്‍ മോഹന്‍ലാല്‍ തന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവച്ചിരിക്കുന്നത്. ലാല്‍ അതിഥി വേഷത്തിലാണെത്തുന്നതെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും അങ്ങനെയല്ല. ചിത്രത്തിന്‍റെ രണ്ടാമത്തെ രംഗം മുതല്‍ മോഹന്‍ലാലുണ്ട്. രണ്ടാം പകുതിയില്‍ ലാലിന്‍റെ പ്രകടനം നിറഞ്ഞു നില്‍ക്കുകയാണ്.
സംഗീതം, പശ്ചാത്തല സംഗീതം“ഒളിച്ചിരുന്നേ...ഒന്നിച്ചൊളിച്ചിരുന്നേ..” എന്ന ഗാനം ഇതിനോടകം സൂപ്പര്‍ഹിറ്റായിക്കഴിഞ്ഞു. ഗിരീഷ് പുത്തഞ്ചേരി എഴുതി എം ജയചന്ദ്രന്‍ ഈണമിട്ട ഈ ഗാനത്തിന്‍റെ വിഷ്വലൈസേഷന്‍ മനോഹരമാണ്. രാജാമണിയാണ് റീ റെക്കോര്‍ഡിംഗ്. പശ്ചാത്തല സംഗീതത്തിന്‍റെ കാര്യം എടുത്തു പറയണം. ഒരു ‘എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറി’ന് അനുഗുണമായ പശ്ചാത്തല സംഗീതമാണ് നല്‍കിയിരിക്കുന്നത്. ക്ലൈമാക്സിലും വിശ്വനാഥന്‍ പ്രതികാരം തീര്‍ക്കുന്ന സീനുകളിലും ബാക്‍ഗ്രൌണ്ട് സ്കോര്‍ മികച്ചുനിന്നു. ഛായാഗ്രഹണം സഞ്ജീവ് ശങ്കറാണ്. ഒരു ആക്ഷന്‍ ത്രില്ലറിന് യോജിച്ച ക്യാമറാ ചലനങ്ങളാണ് സഞ്ജീവ് ശങ്കര്‍ നല്‍കിയിരിക്കുന്നത്.അഭിനയംസുരേഷ്ഗോപിയുടെയും മോഹന്‍ലാലിന്‍റെയും അഭിനയപ്രകടനം ഈ സിനിമയുടെ വിജയത്തിന് ഏറെ സഹായിച്ചിരിക്കുന്നു. മകള്‍ നഷ്ടപ്പെട്ട, പ്രതികാരദാഹിയായ അച്ഛനായി സുരേഷ്ഗോപി ജീവിക്കുകയാണ്. ഇന്നലെ, മണിച്ചിത്രത്താഴ് തുടങ്ങിയ സിനിമകളില്‍ മലയാളികള്‍ കണ്ട സുരേഷ്ഗോപിയെ ഓര്‍മ്മ വന്നു ഈ ചിത്രത്തിലെ വിശ്വനാഥന്‍റെ ഭാവവ്യതിയാനങ്ങള്‍ കണ്ടപ്പോള്‍. തമാശകള്‍ പറയുന്ന, എന്നാല്‍ ചടുലമായ നീക്കങ്ങള്‍ നടത്തുന്ന ബുദ്ധിരാക്ഷസനായി മോഹന്‍ലാല്‍ മിന്നിത്തിളങ്ങി.വില്ലനായി തമിഴ് നടന്‍ സമ്പത്ത് ഗംഭീരമായി. ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, കാവേരി, ജ്യോതിര്‍മയി, ശിവജി ഗുരുവായൂര്‍, രജിത് മേനോന്‍, വിജയരാഘവന്‍, വിജയകുമാര്‍, ഗണേഷ്കുമാര്‍ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി. സുരേഷ്ഗോപിയുടെ മകളായെത്തുന്ന പുതുമുഖം പ്രിയ ഭാവിവാഗ്ദാനമാണ്.തിരക്കഥ - എസ് എന്‍ സ്വാമിസി ബി ഐ തിരക്കഥകളുടെ ഉസ്താദായ എസ് എന്‍ സ്വാമിയുടെ ഏറ്റവും മികച്ച രചനകളിലൊന്നാണ് ജനകന്‍. കഥയുടെ ത്രില്‍ ഒരു നിമിഷം പോലും ചോര്‍ന്നു പോകാതെ ഇഴയടുപ്പത്തോടെയുള്ള തിരക്കഥയാണ് ഈ സിനിമയുടെ ജീവന്‍. കുറ്റാന്വേഷണവും കുരുക്കഴിക്കലുമൊക്കെയായി ഒരു ത്രില്ലിംഗ് ഗെയിം തന്നെയാണ് സ്വാമി നടത്തിയിരിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ A Brain Bank Story!മോഹന്‍ലാലിന്‍റെ വിതരണക്കമ്പനിയായ മാക്സ്‌ലാബാണ് ജനകന്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്. കേരളത്തില്‍ എഴുപത് തിയേറ്ററുകളാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചെന്നൈയില്‍ വെള്ളിയാഴ്ച നാലു തിയേറ്ററുകളില്‍ ജനകന്‍ പ്രദര്‍ശനത്തിനെത്തും.സിനിമ കഴിഞ്ഞപ്പോള്‍ സഞ്ജീവ് ഈ ചിത്രത്തിന്‍റെ ചിത്രീകരണ വിശേഷങ്ങള്‍ പറഞ്ഞു. മോഹന്‍ലാല്‍ എങ്ങനെ ഈ സിനിമയില്‍ ലാന്‍ഡ് ചെയ്തെന്നും, ആഗതന്‍റെ ഷൂട്ടിംഗിന് ബിജുമേനോനെ വിട്ടുനല്‍ക്‍ണ്ടി വന്നപ്പോള്‍ ഉണ്ടായ ഡേറ്റ് പ്രശ്നങ്ങളും, ചിത്രത്തിലെ നായികയെ കണ്ടെത്താന്‍ നേരിട്ട ബുദ്ധിമുട്ടുകളും, തന്‍റെ ഗുരുവായ എഡിറ്റര്‍ ജി മുരളിയെത്തന്നെ ആദ്യ ചിത്രത്തിന്‍റെ എഡിറ്റിംഗ് ഏല്‍പ്പിക്കാന്‍ കഴിഞ്ഞതുമൊക്കെ സഞ്ജീവ് പറഞ്ഞു. എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അവസാനം സഞ്ജീവ് വിജയത്തിന്‍റെ കര കണ്ടിരിക്കുന്നു. ഒപ്പം മലയാളികള്‍ക്ക് ഹൃദയത്തോടു ചേര്‍ത്തു പിടിക്കാന്‍ ഒരു നല്ല സിനിമയും.
Source:webdunia.com

posted under |

Janakan Caller Tunes


Set Janakan’s songs as your caller tone in your mobile
Vodafone customers’ sms CT 12212814 to 56789
Idea customers’ sms DT D536514 to 55456
AirTel customers sms SET 1287956 to 543211 or call 5432111287956

posted under |

Janakan Movie Posters Stillsposted under |

Santhosh Sivan visits Oru naal varum shooting Location
It was the moment of joy when five time national award winner , Cinematographer and director Santhosh Sivan visited the shooting spot at Thiruvananthapuram. He shared some good time with the teamposted under |

Oru Naal Varum Location Video

posted under |

Janakan Movie Poster

posted under |

Mohanlal's Janakan releasing on April 8

Malayalam film Janakan is set to release soon. Directed by NR Sanjeev, the film was originally supposed to release on April 1. However, the release date has been pushed onto April 8.

Starring Suresh Gopi, Biju Menon, Harishree Ashokan and others, the movie’s USP lies in superstar Mohanlal’s cameo. His role is that of a lawyer who saves Suresh Gopi and his friends from a murder charge. Scripted by S N Swamy, the film will be distributed by Max Lab Entertainments.

source:oneindia.in

posted under |
Newer Posts Older Posts Home

Google+ Followers

Followers


Recent Comments