Kandhahar News in ZOOM Channel

posted under |

ചൈനാ‍ ടൌണില്‍ ലാലിനൊപ്പം ജയറാമും ദിലീപും

ക്രിസ്ത്യന്‍ ബ്രദേഴ്സിനു ശേഷം മറ്റൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും ഒന്നിക്കുന്ന ‘ചൈനാ ടൌണ്‍’. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശീര്‍വാദ് ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കും. മാക്സ് ലാബാണ് വിതരണം.
ട്വന്‍റി 20യിലാണ് ഇതിനുമുമ്പ് മോഹന്‍ലാലും ജയറാമും ദിലീപും ഒന്നിച്ചഭിനയിച്ചത്. ചിത്രീകരണം അന്തിമഘട്ടത്തിലേക്ക് കടക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സിലും മോഹന്‍ലാലിനൊപ്പം ദിലീപുണ്ട്. മമ്മൂട്ടി പൃഥ്വിരാജിനെ തന്‍റെ ചിത്രങ്ങളില്‍ സ്ഥിരമാക്കുമ്പോള്‍ മോഹന്‍ലാല്‍ ദിലീപിനെയാണ് ഒപ്പം കൂട്ടുന്നതെന്നത് സിനിമാലോകത്തെ കൌതുകം കലര്‍ന്ന ചര്‍ച്ചയാണ്.‘ഹലോ’ എന്ന മെഗാഹിറ്റിന് ശേഷം റാഫി മെക്കാര്‍ട്ടിനും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമയാണ് ചൈനാ ടൌണ്‍. കാവ്യാ മാധവനെ ഈ ചിത്രത്തില്‍ ദിലീപിന്‍റെ നായികയായി തീരുമാനിച്ചിട്ടുണ്ട്. അന്യഭാഷയില്‍ നിന്ന് മറ്റ് രണ്ടു നായികമാര്‍ ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്.ഹലോ പൂര്‍ണമായും ഒരു കോമഡിച്ചിത്രമായിരുന്നു എങ്കില്‍ ചൈനാ ടൌണ്‍ ആക്ഷന് പ്രാധാന്യമുള്ള എന്‍റര്‍ടെയ്നറാണ്. ഈ സിനിമയുടെ തിരക്കഥ റാഫി മെക്കാര്‍ട്ടിന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഗോവ, പോണ്ടിച്ചേരി, കൊച്ചി എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍. ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി.

posted under |

യോദ്ധ - 2: ലക്ഷ്മി റാ‍യി നായിക

മലയാളികളുടെ എക്കാലത്തെയും പ്രിയ ചിത്രം ‘യോദ്ധ’യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു. മോഹന്‍ലാലും ജഗതിയും മുഖ്യവേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ നായിക ലക്ഷ്മി റായിയാണ്. ക്രിസ്ത്യന്‍ ബ്രദേഴ്സ്, കാസനോവ എന്നീ സിനിമകള്‍ക്ക് ശേഷം ലക്ഷ്മി റായി നായികയാകുന്ന മോഹന്‍ലാല്‍ ചിത്രമായിരിക്കും ഇത്. തമിഴകത്തെ അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത്തിന്‍റെ അമ്പതാം ചിത്രമായ മംഗാതയിലും ലക്ഷ്മി തന്നെയാണ് നായിക.

മറ്റ് തുടരന്‍ ചിത്രങ്ങളേക്കാള്‍ യോദ്ധ - 2ന് ഏറെ പ്രത്യേകതകളുണ്ട്. അവയില്‍ ഒന്ന്, ഈ സിനിമ ത്രീഡിയിലാണ് ഇറങ്ങുന്നത് എന്നതാണ്. അശോകനും അപ്പുക്കുട്ടനുമായി ലാലും ജഗതിയും മത്സരിച്ചഭിനയിക്കുന്നത് സാങ്കേതികത്തികവോടെ പ്രേക്ഷകരിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

യോദ്ധ സംവിധാനം ചെയ്തത് സംഗീത് ശിവനായിരുന്നു എങ്കില്‍ രണ്ടാം ഭാഗം ഒരുക്കുന്നത് സംഗീതിന്‍റെ സഹോദരന്‍ സഞ്ജീവ് ശിവനാണ്. മുമ്പ് ‘അപരിചിതന്‍’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കേരളവും നേപ്പാളും ന്യൂസിലന്‍ഡുമാണ് പ്രധാന ചിത്രീകരണ കേന്ദ്രങ്ങള്‍.

യോദ്ധയിലെ ഗാനങ്ങള്‍ ഒരുക്കിയത് എ ആര്‍ റഹ്‌മാനാണെങ്കില്‍ യോദ്ധ - 2ന്‍റെ സംഗീതം ഹാരിസ് ജയരാജാണ്. ലോക പ്രശസ്ത ഛായാഗ്രാഹകനായ സീന്‍ കിര്‍ബിയും സന്തോഷ്‌ ശിവനും ചേര്‍ന്നാണ്‌ ക്യാമറ ചലിപ്പിക്കുക. നേപ്പാളില്‍ നിന്ന് കേരളത്തില്‍ എത്തിപ്പെടുന്ന ഒരു കുട്ടിലാമയെ ചുറ്റിപ്പറ്റിയാണ് യോദ്ധ - 2ന്‍റെ കഥ വികസിക്കുന്നത്. യോദ്ധയിലെ വില്ലനായിരുന്ന പുനിത് ഇസാര്‍ തന്നെ ഈ ചിത്രത്തിലും വില്ലന്‍ വേഷത്തിലെത്തിയേക്കും. സന്തോഷ് ശിവന്‍ സ്വന്തം സംവിധാന സംരംഭമായ ‘ഉറുമി’യുടെ തിരക്കിലാണ് ഇപ്പോള്‍.

posted under |

മോഹന്‍ലാലിനു ജയ് ഹിന്ദ്‌ ചലച്ചിത്ര രത്ന അവാര്‍ഡ്‌

മോഹന്‍ലാലിനു ജയ് ഹിന്ദ്‌ ചലച്ചിത്ര രത്ന അവാര്‍ഡ്‌

posted under |

Oru Naal Varum 2nd week posters


posted under |

ക്രിസ്ത്യന്‍ ബ്രദേഴ്സ് - സാറ്റലൈറ്റ് റൈറ്റ് 3 കോടി!മലയാള സിനിമയുടെ യൂണിവേഴ്സല്‍ സ്റ്റാര്‍ സാറ്റലൈറ്റ് റൈറ്റിന്‍റെ കാര്യത്തിലും ഒന്നാമനായി. മോഹന്‍ലാല്‍ നായകനാകുന്ന ജോഷിച്ചിത്രം ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ സാറ്റലൈറ്റ് അവകാശത്തുക സ്വന്തമാക്കി. മൂന്നുകോടി അഞ്ചുലക്ഷം രൂപയ്ക്കാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിനെ ഏഷ്യാനെറ്റ് സ്വന്തമാക്കിയത്.

മലയാളത്തിലെ മിക്ക താരങ്ങളും അണിനിരന്ന ‘ട്വന്‍റി 20’ സൂര്യാ ടി വി വാങ്ങിയത് ഏഷ്യാനെറ്റിന് വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ പിന്നീടെത്തിയ ബിഗ് സിനിമയായ പഴശ്ശിരാജയും ഷുവര്‍ഹിറ്റെന്ന് ഇപ്പോഴേ പ്രവചനമുള്ള ക്രിസ്ത്യന്‍ ബ്രദേഴ്സും വന്‍ തുക കൊടുത്ത് ഏഷ്യാനെറ്റ് സ്വന്തമാക്കുകയായിരുന്നു.

ട്വന്‍റി 20 സൂര്യ ടി വി വാങ്ങിയത് 2.86 കോടി രൂപയ്ക്കായിരുന്നു. പഴശ്ശിരാജയ്ക്ക് ഏഷ്യാനെറ്റ് 2.62 കോടി നല്‍കി. എന്നാല്‍ ഈ കണക്കുകളൊക്കെ പഴങ്കഥയാക്കിയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ സാറ്റലൈറ്റ് റൈറ്റ് മൂന്നുകോടി കവിഞ്ഞത്.

അഞ്ചുകോടിക്കു മേലെയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ നിര്‍മ്മാണച്ചെലവ്. സാറ്റലൈറ്റ്, ഓവര്‍സീസ്, ഓഡിയോ റൈറ്റുകള്‍ ചിത്രത്തിന്‍റെ ലാഭം റിലീസിനു മുമ്പേ ഉറപ്പാക്കുന്നു. മോഹന്‍ലാല്‍, ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ്, കനിഹ, ലക്ഷ്മി റായി, കാവ്യാ മാധവന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവരാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിലെ താരങ്ങള്‍. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്‍റേതാണ് തിരക്കഥ.

webdunia.com

posted under |

ഒരു നാള്‍ വരും രണ്ടാം വാരത്തിലേക്ക്

posted under |

WORLDWIDE ONLINE MOHANLAL FANS & CULTURAL WELFARE ASSOCIATION

WORLDWIDE ONLINE MOHANLAL FANS & CULTURAL WELFARE ASSOCIATION (WWOMFCWA) is the e-wing of AKMFCWA (reg: 876/98). WWOMFCWA is a single unit which is registered under AKMFCWA. The unit functions for the ONLINE promotion of all MOHANLAL movies through its chain of sub wings across the world. The unit also conducts various cultural and welfare programmes across kerala.All those who admires GODS OWN SUPER STAR Lt. Clnl. Dr. PADMASREE MOHANLAL can join the association frm any part of the world.

NOTE:
All those who join WWOMFCWA will be able to put their flex in the name of WWOMFCWA in all releasing centres across kerala. Each member will also be eligible to buy the fans ticket of first day- first show for all MOHANLAL movies.

HOW TO JOIN:
- Download and take a (color / black &white) print of the membership form
Application Form
- Fill the form and paste a passport size photo of the person joining the unit.
- Hand over the filled form along with two extra passport size photographs (for id card) to the ONLINE UNIT sub-wing officials of ur locality.

JOINING & SUBSRIPTION FEES:
- Joining fees = Rs. 30
- Subscription fees = Rs. 10/month
- You have to pay atleast 3 month subscription fees in advance at the time of joining along with ur joining fees.

FOR MORE INFO & HELP:
mail us at : onlinemohanlalfans@gmail.com
talk to us at : (+ 91) 9446020071, 9846185754, 9447020555, 944735558.


ONLINE UNIT 24/7 HELP DESK:
+91-9072 873 675 (Trivandrum) +91-9496 336 986 (Eranakulam) +91-9072 722 143 (Kannur) +966-535466175 (KSA)

http://www.orkut.co.in/Main#Community?cmm=98378182

http://www.facebook.com/group.php?gid=123897777625999

http://twitter.com/wwomfcwa

posted under |

Orkut Mohanlal Community Charity Function

Orkut Mohanlal Community + Online Unit 4th Charity Program.. The total amount incurred for this Charity event is Rs.1,13,152. (Rupees One lakh thirteen thousand one hundred and fifty two) Thanks to all the contributing members. Each rupee sent by you (accompanied by your prayers) has been invaluable.


Find more photos like this on Mohanlal Fans Association

posted under |

Mohanlal Fans Flux Boards
posted under |

Mohanlal Picture Drawing by Nadeem Mustafa
This Picture Drawn and Contributed by

Nadeem Mustafa
Abu Dhabi – U.A.E
Mobile:00971-50-5364576
nadeem.mustafa@aecom.com
http://nadeemmusthafa-nadeem.blogspot.com

posted under |

Mohanlal on Twitter.

Follow Lalettan on Twitter.

http://twitter.com/Lal_Mohanlal


Within 3 days Lalettan got nearly 10,000 followers. you are great lalettaa.............

posted under |

എം ജി രാധാകൃഷ്ണന് ആദരാഞ്ജലികള്‍

വന്ദേ മുകുന്ദ ഹരേ ജയ ശൗരേസന്താപഹാരി മുരാഏദ്വാപര ചന്ദ്രികാ ചര്‍ച്ചിതമാം നിന്റെദ്വാരകാപുരിയെവിടെ പീലിത്തിളക്കവും കോലക്കുഴല്‍പ്പാട്ടും അമ്പാടിപ്പൈക്കളുമെവിടെ ക്രൂരനിഷാദ ശരം കൊണ്ട് നീറുമെന്‍നെഞ്ചിലെന്നാത്മ പ്രണാമം പ്രേമസ്വരൂപനാം സ്നേഹസതീര്‍ത്ഥ്യന്റെ കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം

posted under |
Newer Posts Older Posts Home

Google+ Followers

Followers


Recent Comments